മത്സ്യവ്യാപാരി രണ്ടാം ഭാര്യയുടെ വീടിനു മുന്നില്‍ തീകൊളുത്തി ജീവനൊടുക്കി

കണ്ണൂര്‍: മത്സ്യ വ്യാപാരി രണ്ടാം ഭാര്യയുടെ വീടിനു മുന്നില്‍ തീകൊളുത്തി മരിച്ചു. ശ്രീകണ്ഠാപുരം ചെങ്ങളായി സ്വദേശിയും കുറുമാത്തൂരില്‍ താമസക്കാരനുമായ കംബ്ബാരി, പുതിയപുരയില്‍ മുഹമ്മദ് (63) ആണ് മരിച്ചത്.
ഇന്ന് (ബുധന്‍) പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. ചെങ്ങളായി, ചേരന്‍കുന്ന്, തോട്ടപ്പാറയിലെ രണ്ടാം ഭാര്യയുടെ വീടിനു മുമ്പിലെത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്. മുഹമ്മദ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. വിവരമറിഞ്ഞ് ശ്രീകണ്ഠാപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എം വി വിഷ്ണു പ്രസാദിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മണ്ണെണ്ണ കൊണ്ടുവന്ന കന്നാസും തീകൊളുത്താന്‍ ഉപയോഗിച്ച ലൈറ്ററും സ്ഥലത്തു നിന്നു കണ്ടെടുത്തു. ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമല്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page