കാസര്‍കോട്: പെരിയ, ആയംപാറ, വില്ലാരംപതിയില്‍ നിര്‍മ്മാണ തൊഴിലാളിയായ യുവാവ് വീട്ടിനകത്തു തൂങ്ങി മരിച്ചു. ചാപ്പക്കാലിലെ ദാമോദരന്റെ മകന്‍ എ കെ പ്രശാന്ത് കുമാര്‍ (45) ആണ് മരിച്ചത്. ഇന്നലെ (ചൊവ്വ) രാത്രി ഒന്‍പതരമണിയോടെയാണ് പ്രശാന്തിനെ വീട്ടിനകത്തു തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെ ഇറക്കി ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.മാതാവ്: പ്രേമ. ഭാര്യ: ശ്രുതി. ഋതിക ഏകമകളാണ്. സഹോദരി: പ്രസീദ.







