മാനസിക വെല്ലുവിളി നേരിടുന്ന 17കാരിയെ പീഡിപ്പിച്ചു; 26കാരന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

കണ്ണൂര്‍: മാനസിക വെല്ലുവിളി നേരിടുന്ന 17കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. മൂര്യാട്, ശരണാലയത്തില്‍ പി.വി അമല്‍ജിത്തി(26)നെയാണ് പിടികൂടിയത്. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.

മുത്തപ്പന്‍ മഠപ്പുരയിലെ കവര്‍ച്ച; മോഷ്ടാവ് മണിക്കൂറുകള്‍ക്കകം പിടിയില്‍

കൂത്തുപറമ്പ്: മുത്തപ്പന്‍ മഠപ്പുരയില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍. നരവൂര്‍, തൈരക്കണ്ടി മഠപ്പുരയില്‍ കവര്‍ച്ച നടത്തിയ മാങ്ങാട്ടിടം പികെ ഹൗസില്‍ പികെ ഷഫ് നാസ് (22)ആണ് പിടിയിലായത്. ഇന്ന് (ബുധന്‍) പുലര്‍ച്ചെയാണ് കവര്‍ച്ച. ഈ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൂത്തുപറമ്പ് എസിപി സിബിടോമിന്റെ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയില്‍ നിന്നു മടങ്ങുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സംഭവം കുണ്ടാംകുഴിയില്‍, അക്രമിയുടെ ചിത്രം സിസിടിവിയില്‍, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page