തേങ്ങ തലയില്‍ വീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു; അപകടം സ്‌കൂള്‍ ബസില്‍ കയറാന്‍ പോകുന്നതിനിടയില്‍

മംഗ്‌ളൂരു: തേങ്ങ തലയില്‍ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. ബ്രഹ്‌മാവാര്‍, ഹെരാഞ്ചയിലാണ് സംഭവം. പ്രശാന്ത് പൂജാരി-സുചിത്ര ദമ്പതികളുടെ രണ്ടാമത്തെ മകനായ ദക്ഷ് (അഞ്ച്)ആണ് മരിച്ചത്. അമ്മയുടെ വിരല്‍തുമ്പില്‍ പിടിച്ച് സ്‌കൂള്‍ ബസില്‍ കയറാന്‍ പോവുകയായിരുന്നു ദക്ഷ്. ഇതിനിടയില്‍ 40 അടി ഉയരമുള്ള തെങ്ങില്‍ നിന്നു തേങ്ങ അടര്‍ന്ന് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ മണിപ്പാള്‍ കെഎംസി ആശുപത്രിയില്‍ എത്തിച്ചു. തലച്ചോറിനു ഗുരുതരമായി പരിക്കേറ്റതിനാല്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. കുട്ടിയുടെ ദാരുണമരണം നാടിനെ കണ്ണീരിലാഴ്ത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; കൊള്ളസംഘം രക്ഷപ്പെട്ടത് പെര്‍ള ചെക്ക്‌ പോസ്റ്റ്‌ വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ
Scroll to top

You cannot copy content of this page