ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായി ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌

കാസര്‍കോട് : ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചന്ദ്രഗിരി ലയണ്‍സ് ക്ലബ് മാതൃക പകരുന്നു. ഡയാലിസിസ് യൂണിറ്റ്, ആംബുലന്‍സ് സര്‍വ്വീസ് എന്നിവയിലൂടെ സാമ്പത്തികമായി അവശതയനുഭവിക്കുന്ന ആയിരത്തിലധികം രോഗികള്‍ക്ക് ലയണ്‍സ് ക്ലബ്ബ് സാന്ത്വനം പകര്‍ന്നു.

കോവിഡ് കാലത്ത് ആരംഭിച്ച സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് ഇന്ന് നിരാലംബരായ രോഗികള്‍ക്ക് ആശ്വാസമായി മാറിക്കഴിഞ്ഞു. ആംബുലന്‍സിന് സ്ഥിരം ഡ്രൈവറില്ലാത്തതിനാല്‍ രോഗികളെയും മരണപ്പെട്ടവരെയും ക്ലബ്ബ് അംഗങ്ങള്‍ തന്നെ സ്വയം ഡ്രൈവ് ചെയ്താണ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്.

2022 മുതല്‍ മാലിക് ദീനാര്‍ ആശുപത്രി സൗജന്യ ഡയാലിസിസ് യൂണിറ്റില്‍ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ 3 മെഷിനുകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. സൗജന്യമായാണ് ഈ സേവനങ്ങള്‍ പത്ത് വര്‍ഷത്തെ ക്ലബ്ബ് പ്രവര്‍ത്തന കാലയളവില്‍ 13 വീടുകള്‍ നിര്‍മ്മിച്ചു. 20ലധികം വീടുകള്‍ക്ക് അറ്റകുറ്റപ്പണിക്കു സാമ്പത്തിക സഹായം നല്‍കി. രോഗികള്‍ക്കാവശ്യമായ ഓക്സിജന്‍ കോണ്‍സണ്ട്രേറ്റര്‍, കട്ടിലുകള്‍, വാട്ടര്‍ ബെഡ്, മരുന്നുകള്‍ എന്നിവയും ക്ലബ്ബ് സൗജന്യമായി നല്‍കി വരുന്നുണ്ട്.

പ്രളയകാലത്തും, വയനാട് ഉരുള്‍ പൊട്ടല്‍ സംയത്തും ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളും, ഭക്ഷണക്കിറ്റുകളും, വസ്ത്രങ്ങളുമായി ലയണ്‍സ് ക്ലബ്ബ് ദുരന്തബാധിത മേഖലയില്‍ നേരിട്ടെത്തി സേവനം ചെയ്തിരുന്നു.

ഭാരവാഹികളായി ഷാഫി നാലപ്പാട് (പ്രസി.), ഷാഫി എ.നെല്ലിക്കുന്ന് (സെക്ര.),സി.ടി മുഹമ്മദ് മുസ്തഫ (ട്രഷ.) സുനൈഫ് എം.എ.എച്ച്, മജീദ് ബെണ്ടിച്ചാല്‍ (വൈ പ്രസി.), അന്‍വര്‍ ഷെംനാട് (ജോ. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page