കുമ്പള : കുമ്പള പഞ്ചായത്ത് കഞ്ചിക്കട്ടയിലെ സുരേഷിന്റെ വീട് സംരക്ഷണമെന്നു ബിജെപി കുമ്പള മണ്ഡലം വൈസ് പ്രസിഡണ്ട് വിക്രം പൈ ആവശ്യപ്പെട്ടു. ഏത് നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ് വീ ടെന്നു അദ്ദേഹം പറഞ്ഞു. അപകടനിലയിലായവീട് സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. ബിജെപി കുമ്പള സൗത്ത് പ്രസിഡണ്ട്സുജിത് റായ്,നോർത്ത് പ്രസിഡന്റ് ശിവപ്രസാദ് റൈ, എന്നിവർ അദ്ദേഹത്തോടപ്പമുണ്ടായിരുന്നു. അപകടമുണ്ടായുടനെ സ്ഥലത്തെത്തിയ വാർഡ് മെമ്പറും ബിജെപി നേതാവുമായ രമേശ് ഭട്ട്, സുരേഷിന്റെ കുടുംബത്തിന് സഹായം അഭ്യർത്ഥിച്ചിരുന്നു.







