തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി ജൂണ്‍ 15 മുതല്‍. മന്ത്രി സഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വിഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്. ‘പ്രിയദര്‍ശിനി ‘എന്ന പേരിലായിരിക്കും സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുക. ആദ്യം ഓര്‍ഡിനറി ബസുകളിലാണ് സൗജന്യയാത്ര നടപ്പിലാക്കുക. ഇതുവഴി കെഎസ്ആര്‍ടിസിക്ക് പ്രതിവർഷം 800 കോടി രൂപയുടെ ബാധ്യത ഉണ്ടാകും. ഈ തുക സര്‍ക്കാര്‍ നല്‍കും-മുഖ്യമന്ത്രി പറഞ്ഞു. ആദ്യത്തെ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ ആയിരിക്കും സൗജന്യയാത്ര അനുവദിക്കുക. അതിനു ശേഷം മറ്റു ബസുകളില്‍ കൂടി സൗജന്യ യാത്ര ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കും. ഇപ്പോള്‍ വരുമാനമോ പ്രായമോ ഒന്നും നോക്കാതെയായിരിക്കും സ്ത്രീകള്‍ക്കു സൗജന്യയാത്ര അനുവദിക്കുക-മുഖ്യമന്ത്രി പറഞ്ഞു.







