‘ഇൻസൈറ്റ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ പുസ്തകം ഡോ. യുയാക്കിം മാർ കൂറിലോസ് പ്രകാശനം ചെയ്തു

പി പി ചെറിയാൻ

ഡാലസ്: ഡാലസ് കാരോൾട്ടൻ മാർത്തോമ ഇടവകാംഗം ജോർജ് പി. ആൻഡ്രൂസ് രചിച്ച ‘ഇൻസൈറ്റ്സ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ മാർത്തോമ സഭ സഫ്രഗൻ മെത്രാപ്പോലീത്തഡോ. യുയാക്കിം മാർ കൂറിലോസ് പ്രകാശനം ചെയ്തു.
ഇടവകാംഗമായ മാത്യൂസ് അബ്രഹാമിൽ നിന്നും പുസ്തകത്തിന്റെ ആദ്യപ്രതി തിരുമേനി ഏറ്റുവാങ്ങി. ഗ്രന്ഥ കർത്താവ് ആമുഖം വിശദീകരിച്ചു .ഫാർമേഴ്‌സ് മാർത്തോമാ റവ എബ്രഹാം വി സാംസൺ കാരോൾട്ടൻ , ഇടവക വികാരി റവ. ജസ്റ്റിൻ പാപ്പച്ചൻ, സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് വികാരി റവ. റോയ് തോമസ് തുടങ്ങിയവർ സംബന്ധിച്ചു.

വിശ്വാസം, നേതൃപാടവം, യഥാർത്ഥ ജീവിതാനുഭവങ്ങൾ എന്നിവയിൽ നിന്നുള്ള പ്രായോഗിക ജ്ഞാനമാണ് പുസ്തകം പങ്കുവെക്കുന്നത്. വിദ്യാർത്ഥി നേതാവായി പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ചെറുപ്പകാലം മുതലെ നേതൃപാടവം പുലർത്തിയിരുന്നു.

കേരള യൂണിവേഴ്സിറ്റിയൂണിയൻ കൗൺസിലറായിരുന്നു.ക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചു. എക്കണോമിക്സിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദനേടി യിട്ടുണ്ട്.

1977-ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം, യുടി സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്ററിൽ ഓപ്പറേഷൻസ് മാനേജർ ഉൾപ്പെടെയുള്ള പ്രധാന പദവികൾ വഹിച്ചു. പിന്നീട് സ്വന്തമായി സി.പി.എ ഫേം സ്ഥാപിക്കുകയും മികച്ച ധനകാര്യ മാനേജ്‌മെന്റ് രീതികളിലൂടെ നിരവധി ബിസിനസ് സംരംഭങ്ങളുടെ വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു.

സാമൂഹിക-ആത്മീയ രംഗം: ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച അദ്ദേഹം ആത്മീയ-സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ്. മാർത്തോമ സഭയുടെ പ്രാദേശിക, ഡയോസിഷൻ തലങ്ങളിൽ വിവിധ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കൂടാതെ വേൾഡ് മലയാളി കൗൺസിലിന്റെ രൂപീകരണത്തിലും വളർച്ചയിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഇനി ഒരു ഐജ ആവര്‍ത്തിക്കരുത്’: കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page