നരേന്ദ്രമോദി: തിരഞ്ഞെടുപ്പിലൂടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി അധികാരത്തില്‍; മറി കടന്നത് ജവഹര്‍ലാല്‍ നെഹ്‌റുവിനെ

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയില്‍ തിരഞ്ഞെടുപ്പിലൂടെ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചരിത്രം കുറിച്ചു. ഇതുവരെ ജവഹര്‍ലാല്‍ നെഹ്‌റുവിനായിരുന്നു ഈ സ്ഥാനം. 1952 മുതല്‍ 4398 ദിവസമാണ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നത്. 2014 മേയില്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ മോദി ഇന്ന് 4399 ദിവസം ഇതേ സ്ഥാനത്തു ഇടവേളകളില്ലാതെ തുടരുകയായിരുന്നു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 14 വര്‍ഷത്തിലധികം അധികാരത്തിലുണ്ടായിരുന്നുവെങ്കിലും അവര്‍ക്കു ഭരണത്തുടര്‍ച്ച നഷ്ടപ്പെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page