കാഞ്ഞങ്ങാട്: ആവേശകരമായ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ വരവറിയിച്ചുകൊണ്ട് അജാനൂർ ഗ്രാമ പഞ്ചായത്ത് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പടിഞ്ഞാറേക്കര ടർഫ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീൽ, അർജന്റീന ടീമുകളെ പ്രതിനിധീകരിച്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും മാറ്റുരച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി മത്സരം ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ, അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജുപ്രസംഗിച്ചു. വാശിയേറിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീൽ ടീം ഒന്നിനെതിരെ ആറ് ഗോളുകൾക്ക് അർജന്റീന ടീമിനെ തോൽപ്പിച്ചു. ബ്രസീൽ ടീമിനെ പ്രതിനിധീകരിച്ച ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ കൂടിയായ എ.തമ്പാൻ മികച്ച കളിച്ചു . പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി ട്രോഫികൾ വിതരണം ചെയ്തു. വനിതകൾക്കായി പ്രത്യേക ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. ഷൂട്ടൗട്ട് മത്സരത്തിൽ മെമ്പർമാരും, ജീവനക്കാരുമായ വനിതകൾ വാശിയോടെ മത്സരിച്ചു .








