മൂന്നുമാസം ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് നാട്ടിലേയ്ക്ക് പുറപ്പെട്ട ഭര്‍ത്താവ് ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍
ആലപ്പുഴ: ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കിയ വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നു നാട്ടിലേയ്ക്ക് പുറപ്പെട്ട യുവാവിനെ ബംഗ്‌ളൂരുവിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ, എടത്വ, കൊടുപ്പുന്ന പുത്തന്‍ വീട്ടില്‍ പി എസ് സനുക്കുട്ടന്‍ (30) ആണ് ജീവനൊടുക്കിയത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര, ഉമ്പര്‍നാട് പഴയതോപ്പില്‍ ഹരീഷ്മ (27)യെ രണ്ടു ദിവസം മുമ്പാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ജീവനൊടുക്കിയ വിവരമറിഞ്ഞാണ് സനുക്കുട്ടൻ ദോഹയിലെ ജോലി സ്ഥലത്തു നിന്നു നാട്ടിലേയ്ക്ക് പുറപ്പെട്ടത്. ബംഗ്‌ളൂരുവില്‍ ഇറങ്ങി അവിടെ …