കാസർകോട് :ബി ജെ പി മണ്ഡലം കമ്മിറ്റി തിരംഗയാത്രാ സംഘടിപ്പിച്ചു. കറന്തക്കാട് മുതൽ പുലിക്കുന്ന് ലെ. കേണൽ മുഹമ്മദ് ഹാഷിം യുദ്ധ സ്മാരകത്തിലേക്ക് നടന്ന തിരംഗ യാത്രയിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.ബ്രിട്ടീഷുകാർ ബംഗാളിനെ വിഭജിക്കാൻ നോക്കിയപ്പോൾ അതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി വന്ദേമാതരം ആലപിച്ച് പ്രതിരോധം തീർത്തു. ജനങ്ങളെ വിഭജിക്കുന്നുവെന്ന് പറഞ്ഞ് ഐക്യത്തിൻ്റെയും കരുത്തിൻ്റെയും പ്രതീകമായ വന്ദേമാതരത്തെ ആലപിക്കില്ലെന്ന് പറയുന്ന വിദ്യാഭ്യാസ മന്ത്രി തീവ്രവാദികളുടെ ജിഹ്വയായി മാറിയെന്ന് പി. ആർ. സുനിൽ പറഞ്ഞു.ലെ. കേണൽ മുഹമ്മദ് ഹാഷിം സ്മാരകത്തിൽ പുഷ്പാർച്ചന നടന്നു. മണ്ഡലം പ്രസിഡൻ്റ് ഗുരുപ്രസാദ് പ്രഭു അദ്ധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസി പി. രമേശ്, മണ്ഡലം വൈ പ്രസി അരുൺ കുമാർ ഷെട്ടി, സെക്രട്ടറി ദിവ്യ, പുരുഷോത്തമൻ, ശ്രീധര , പ്രസന്ന കാരന്ത്, വരപ്രസാദ് കോട്ടക്കണി, ജന പ്രതിനിധികളായ ശാരദ, ശ്രുതി, ഗണേഷ് മീപ്പുഗുരി, രാമകൃഷ്ണ ഹൊള്ള, രേഷ്മ, മാധവ, ചന്ദ്രശേഖർ, അനിൽകുമാർ, നവനീത് റൈ പ്രസംഗിച്ചു.







