​മഹിളാമോർച്ച ജില്ലാകമ്മിറ്റി തിരംഗ യാത്ര നടത്തി

കാസർകോട് : സ്വാതന്ത്ര്യത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മഹിളാമോർച്ച ജില്ലാ കമ്മിറ്റി തിരംഗ യാത്ര സംഘടിപ്പിച്ചു.ബേക്കൽ കോട്ടയിൽ നടന്ന ചടങ്ങിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എൻ. ബാബുരാജ് ദേശീയപതാക മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് കെ. എസ്. രമണിക്ക് കൈമാറിയതോടെയാണ് തിരംഗ യാത്രയ്ക്ക് തുടക്കമായത്.രാജ്യത്തിന്റെ അഖണ്ഡതയും ജനങ്ങളുടെ ഐക്യവും ഉയർത്തിപ്പിടിക്കുകയാണ് തിരംഗ യാത്രയുടെ ലക്ഷ്യമെന്ന് ബാബുരാജ് പറഞ്ഞു. “ഓരോ വീട്ടിലും ദേശീയപതാക ഉയർത്തുക” എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ആഗസ്റ്റ് 10 മുതൽ 15 വരെ വീടുകളിലും ആഗസ്റ്റ് 15ന് എല്ലാ ബൂത്തുകളിലും ദേശീയപതാക ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി ജില്ലാ സെക്രട്ടറി പ്രമീള മജൽ, ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി സൗമ്യ, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ അനിതാ നായിക്, പ്രേമലത എസ്., ജില്ലാ വൈസ് പ്രസിഡൻ്റ് അനുശ്രീ, സെക്രട്ടറിമാരായ മമത സാഗർ, ശശികല, മഹിളാമോർച്ച തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ആശ, നീലേശ്വരം മണ്ഡലം പ്രസിഡന്റ് ജയന്തി ജയരാജ്, ഉദുമ മണ്ഡലം പ്രസിഡന്റ് ആശ, കാസർകോട് മണ്ഡലം പ്രസിഡന്റ് ശ്രീവിദ്യ, കുമ്പള മണ്ഡലം പ്രസിഡൻ്റ് സുധാ ഗണേഷ്, മൊഗ്രാൽ പുത്തൂർ കമ്മിറ്റി പ്രസിഡന്റ് വസന്തി, വനിതാ ജനപ്രതിനിധികൾ പങ്കെടുത്തു.ബേക്കൽ കോട്ടയിൽ നിന്നു ആരംഭിച്ച യാത്ര ബേക്കൽ കടൽത്തീരത്ത് സമാപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page