മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കി; 14കാരി ജീവനൊടുക്കി

കൊച്ചി: മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗം വിലക്കിയതിന്റെ മനോവിഷമത്തിലാണെന്നു പറയുന്നു, 14കാരി കെട്ടിത്തൂങ്ങി ജീവനൊടുക്കി. നെടുമ്പാശ്ശേരി, കുന്നുകരയിലെ വിജീഷിന്റെ മകൾ സ പാര്‍വ്വതി (14)യാണ് ജീവനൊടുക്കിയത്.
വീട്ടില്‍ ഉപയോഗിക്കുന്ന ഫോണിലേക്ക് പാര്‍വ്വതിയുടെ പിതാവ് ഇന്നലെ (വ്യാഴം) വൈകുന്നേരം നിരവധി തവണ വിളിച്ചിരുന്നതായി പറയുന്നു. ഈ സമയത്ത് ഫോണ്‍ എന്‍ഗേജ് ആയിരുന്നു. പിന്നീട് മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്ന് പിതാവ് ഉപദേശിച്ചിരുന്നു. ഇതിന്റെ വിഷമത്തിലാണ് പാർവ്വതി വീട്ടിനകത്തു തൂങ്ങിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page