പൊയ്‌നാച്ചി, ആടിയത്ത് റോഡരുകില്‍ അജ്ഞാത മൃതദേഹം

കാസര്‍കോട്; പൊയ്‌നാച്ചി, ആടിയത്ത് മധ്യവയസ്‌ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് എത്തിയ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.50 വയസു തോന്നിക്കുന്ന അജ്ഞാതനെ ആടിയത്തെ മണ്‍റോഡിനരികിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളിയാണെന്നു സംശയിക്കുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

എം.എസ്.എസ്.സ്ഥാപകദിനം: കാസര്‍കോട് വനിതാ വിങ് ആഘോഷിച്ചു

കാസര്‍കോട്: എം.എസ്.എസ്. സ്ഥാപക ദിനം എം.എസ്.എസ്.വനിതാ വിംഗ് ആഘോഷിച്ചു. സി.എച്ച്.സെന്റര്‍ സ്‌നേഹവീട് അന്തേവാസികള്‍ക്കൊപ്പം കേക്ക് മുറിക്കുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു.വനിത വിങ് ജില്ലാ സെക്രട്ടറി സാബിറ എവറസ്റ്റ് ഉദ്ഘാടനം ചെയ്തു. സമീര്‍ ആമസോണിക്‌സിനെയും, അസൈനാര്‍ ചെടെക്കാലിനെയും ആദരിച്ചു.യൂണിറ്റ് ട്രഷറര്‍ സാഹിറ, ഭാരവാഹികളായ റുക്കിയ ടി ഇ, സെക്കീന ഷുക്കൂര്‍, ശബാന ഷാഫി പങ്കെടുത്തു.

യുവതി-യുവാക്കള്‍ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍; കൈകള്‍ പരസ്പരം ചേര്‍ത്തു കെട്ടിയ ശേഷം തൂങ്ങിയതെന്നു സംശയം

തിരുവനന്തപുരം: കാണാതായ യുവതീ-യുവാക്കളെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം, വെള്ളനാട് മിത്രാനികേതന്‍ സ്വദേശികളായ ഷിബിന്‍ (35), അശ്വതി (35) എന്നിവരാണ് മരിച്ചത്. വെഞ്ഞാറമൂട് വെള്ളാണിക്കലില്‍ പാറമുകളിലെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അമീബിക് മസ്തിഷ്‌ക്ക ജ്വരം; യുവതി മരിച്ചു

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആലപ്പുഴ സ്വദേശി ആര്യ (26)യാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.ബംഗ്‌ളൂരുവിലെ ജോലി ഒഴിവാക്കി രണ്ടുമാസം മുമ്പാണ് ആര്യ നാട്ടിലെത്തിയത്. വിദേശത്തേയ്ക്ക് പോകുന്നതിനാണ് ജോലി ഒഴിവാക്കിയത്.ഒരു മാസം മുമ്പാണ് രോഗ ലക്ഷണം അനുഭവപ്പെട്ടത്. ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സ. രോഗം മൂര്‍ച്ഛിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മസ്തിഷ്ക്ക ജ്വരം …

ഇരിങ്ങാലക്കുടയിലും ആന ഇടഞ്ഞു;രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു, ഒന്നാം പാപ്പാന് ഗുരുതരം

തൃശൂര്‍: ഇരിങ്ങാലക്കുടയിലും ആന ഇടഞ്ഞു. രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച ഉച്ചയോടെ ഉണ്ടായ സംഭവത്തില്‍ രണ്ടാം പാപ്പാനായ ശ്രീക്കുട്ടന്‍ ആണ് കൊല്ലപ്പെട്ടത്. കൂടല്‍ മാണിക്യ ക്ഷേത്രത്തിലെ ഉത്സവത്തിനു എത്തിയ വാഴ്‌വാടി കാശിനാഥ് എന്ന ആനയാണ് അക്രമാസക്തനായത്.കഴിഞ്ഞ ദിവസം നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടയില്‍ ആന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പാപ്പാന്മാര്‍ ആനയെ നിയന്ത്രിച്ച് ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലില്‍ തളയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ ഷെഡ് തകര്‍ക്കുകയും …

കവര്‍ച്ചാശ്രമത്തിനിടെ കള്ളന്‍ കിണറ്റില്‍ വീണു

കൊയിലാണ്ടി: വീട്ടില്‍ കവര്‍ച്ച നടത്താനെത്തിയ കള്ളന്‍ കിണറ്റില്‍ വീണു. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സ് മോഷ്ടാവിനെ രക്ഷപ്പെടുത്തി. ആസാം സ്വദേശിയായ അഗസ്റ്റിന്‍ ബിര്‍ളയെ ആണ് രക്ഷപ്പെടുത്തിയത്. കൊയിലാണ്ടിക്കു സമീപം നന്തി ബസാറിലാണ് സംഭവം. കോവുമ്മല്‍ കുഞ്ഞബ്ദുള്ളയുടെ കിണറ്റിലാണ് മോഷ്ടാവിനെ വെള്ളിയാഴ്ച രാവിലെ കാണപ്പെട്ടത്. വീട്ടുകാരി രാവിലെ മുറ്റമടിക്കാന്‍ ഇറങ്ങിയപ്പോള്‍ കിണറ്റിന്റെ മുകള്‍ ഭാഗത്തെ ഗ്രില്ല് ഇളകിയ നിലയില്‍ കാണപ്പെട്ടു. അകത്തേക്കു നോക്കിയപ്പോഴാണ് ഒരാള്‍ അകത്തു കിടക്കുന്നതു കണ്ടത്. വീട്ടുകാര്‍ ബഹളം വച്ചതോടെ ആളുകള്‍ ഓടിയെത്തി. പിന്നാലെ പൊലീസും ഫയര്‍ഫോഴ്‌സും …

മുറപ്പെണ്ണ് ഒരു മാസം ഗര്‍ഭിണി; മുറച്ചെറുക്കനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: 17കാരി ഗര്‍ഭിണിയായ സംഭവത്തില്‍ മുറച്ചെറുക്കനായ 24 കാരനെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. പെൺകുട്ടി മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലും യുവാവ് ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലുമാണ് താമസം. 18 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കുവാന്‍ ഇരുവരുടെയും വീട്ടുകാര്‍ നേരത്തെ ധാരണയായിരുന്നതായി പറയുന്നു. ഇതിനിടയില്‍ ഏതാനും ദിവസം മുമ്പ് പെണ്‍കുട്ടിക്ക് ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്രെ. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വ്യക്തമായത്. ഇക്കാര്യം …

മഞ്ചേശ്വരത്ത് മലയാളം അക്കാദമി സ്ഥാപിക്കണം

മഞ്ചേശ്വരം: തുളു അക്കാദമിയുടെയും ഉർദു അക്കാദമിയുടെയും യക്ഷാഗാന അക്കാദമിയുടെയും കബഡി അക്കാദമിയുടെയും നാടായ മഞ്ചേശ്വരത്ത് മലയാളം അക്കാദമി കൂടി സ്ഥാപിക്കണമെന്നു ജില്ല ഭരണഭാഷാ സമിതി സർക്കാരിനോടാവശ്യപ്പെട്ടു. മംഗൽപാടിജി.ബി.എൽ.പി യിലെ ഒഴിഞ്ഞു കിടക്കുന്ന 9 കെട്ടിടങ്ങളിൽ ഒരെണ്ണം ഇതിനു വേണ്ടി അനുവദിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. കേരളപ്പിറവിക്കു ശേഷം 70 വർഷം പിന്നിട്ടിട്ടും മഞ്ചേശ്വരത്ത് മലയാളത്തിനു വേണ്ടത്ര വേരോട്ടമുണ്ടായിട്ടില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ബോധപൂർവ്വമുള്ള ഇടപെടൽ ഇക്കാര്യത്തിൽ ആവശ്യമാണ്. ഇപ്പോൾ കന്നഡ മാധ്യമം വിദ്യാലയങ്ങളിൽ ആരംഭിച്ച മലയാള പഠനം, ഭാഷാന്യൂനപക്ഷ …

യുദ്ധ സ്മാരകം സന്ദർശിച്ചു

കരിന്തളം:കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ തോളേനിയിലുള്ള യുദ്ധ സ്മാരകത്തിൽ ചെന്നെടുക്കം എകെജി ഗ്രന്ഥാലയം പ്രവർത്തകരും ബാലവേദി കുട്ടികളും സന്ദർശിച്ചു. വായനശാല പ്രസിഡൻറ് ശശിധരൻ സി വി, മുൻ സൈനികൻ രാമചന്ദ്രൻ പി വി നേതൃത്വം നൽകി. സൈനിക കൂട്ടായ്മ പ്രസിഡണ്ട് വസന്തൻ പി തോളേനി അധ്യക്ഷത വഹിച്ചു, സെക്രട്ടറി ജോഷി വർഗീസ്, ട്രഷറർ ബിജു പി വി, മധുസൂദനൻ ചോയ്യംകോട്, ദാമോദരൻ പി പി,അജീഷ് ചന്ദ്രൻ, ശ്രീജിത്ത് ടിവി, അരുൺ കരിന്തളം പ്രസംഗിച്ചു. ബാലവേദി കുട്ടികൾ ദേശഭക്തിഗാനം …

സര്‍വീസില്‍ നിന്നു വിരമിച്ച കാലിച്ചാമരം ക്ഷീരോല്‍പാദക സഹകരണ സംഘം സെക്രട്ടറി പി. എം രാജന് യാത്രയയപ്പ് നല്‍കി

കരിന്തളം: കിനാനൂര്‍ – കരിന്തളം പഞ്ചായത്തിലെ കാലിച്ചാമരത്തു 34 വര്‍ഷമായി ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാലിച്ചാമരം ക്ഷീരോല്‍പാദക സഹകരണ സംഘം സെക്രട്ടറി പി എം രാജന് സംഘം പ്രവര്‍ത്തകരും ക്ഷീര കര്‍ഷകരും നാട്ടുകാരും യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ടി വി അശോകന്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകള്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അനിത, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പാറക്കോല്‍ രാജന്‍, പരപ്പ …

AI ഇവിടെ എത്തിക്കഴിഞ്ഞു: നിങ്ങൾ അതുപയോഗിക്കുകയാണോ; അതോ അതിനാൽ മാറ്റിസ്ഥാപിക്കപ്പെടുകയാണോ?

റഹ്മാൻ മുഹമ്മദ് അലി ഓരോ കുറച്ചാഴ്ചകൾ കൂടുമ്പോഴും ആരെങ്കിലുമൊക്കെ ഇതേ ചോദ്യവുമായി എന്നെ സമീപിക്കാറുണ്ട്. മംഗലാപുരത്ത് എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കുന്ന ഒരു ബന്ധു, തികച്ചും വ്യത്യസ്തമായ ഒരു മേഖലയിൽ ജോലി ചെയ്യുന്നതിനിടയിൽ AI പഠിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കുന്ന സഹപ്രവർത്തകൻ, ലേഓഫ് വാർത്തകൾ കണ്ട് ആശങ്കയിലായ ഒരു സുഹൃത്ത്… ഒടുവിൽ എല്ലാവരും ചോദിക്കുന്നത് ഒരേ ചോദ്യമാണ്: “ഞാൻ ഭയപ്പെടേണ്ടതുണ്ടോ?”ലോകത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നിൽ AI & ഡേറ്റ വിഭാഗത്തിലാണ് ഞാൻ ജോലി ചെയ്യുന്നത്. എന്റെ ഇരുപതുകളുടെ തുടക്കത്തിലുള്ള …

എസ് ടി യു മെയ്ദിന റാലി നടത്തി; തൊഴിലാളി ഐക്യത്തിന്റെ പ്രസക്തി വര്‍ധിച്ചു; അബ്ദുല്‍ റഹ്‌മാന്‍

കാസര്‍കോട്: മെയ്ദിനം എസ് ടി യു ജില്ലാ കമ്മിറ്റി കാസര്‍കോട്ട് ആഘോഷിച്ചു. മെയ്ദിന റാലിയും പൊതുസമ്മേളനവും ഉണ്ടായിരുന്നു.തൊഴിലാളി ഐക്യത്തിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്ന് എസ് ടി യു നേതാവ് എ അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞു. അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കൂട്ടായ പോരാട്ടം ആവശ്യമാണെന്ന് മെയ്ദിന പൊതുയോഗം ഉദ്ഘാടനം ചെയ്ത്‌കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ അഹമ്മദ് ഹാജി ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, കെ പി മുഹമ്മദ് അഷ്‌റഫ്, അഷ്‌റഫ് എടനീര്‍, ഷെരീഫ് …

വിരണ്ടോടിയ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു; പാപ്പാന് ഗുരുതരം, വാഹനങ്ങള്‍ തകര്‍ത്തു

എറണാകുളം: ക്ഷേത്രത്തിനു സമീപത്തെ കുളത്തില്‍ കുളിപ്പിക്കാന്‍ എത്തിച്ച ആന അക്രമാസക്തനായി. ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന ആന പാപ്പാനെ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിച്ചു. എന്നിട്ടും ശാന്തനാകാതെ ഓടിയ ആന നിരവധി വാഹനങ്ങള്‍ തകര്‍ത്തു. അങ്കമാലി, കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്താണ് സംഭവം. കിടങ്ങൂരിലെ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കെത്തിച്ചതായിരുന്നു ആനയെ. വെള്ളിയാഴ്ച രാവിലെ തിരികെ കൊണ്ടുപോകുന്നതിനു മുമ്പ് കുളിപ്പിച്ച് മഹാവിഷ്ണു ക്ഷേത്രത്തില്‍ തൊഴീക്കാനാണ് ആനയെ സ്ഥലത്ത് എത്തിച്ചത്. ഇതിനിടയിലാണ് അക്രമാസക്തനായ ആന ലോറി ഡ്രൈവറെ ചവിട്ടികൊന്നത്. വിവരമറിഞ്ഞ് ആര്‍ …

എസ് വൈ എസ് യൂണിറ്റ് സെക്രട്ടറി അസുഖം മൂലം മരിച്ചു

കാസര്‍കോട്: രണ്ടു വര്‍ഷമായി അര്‍ബുദരോഗത്തിനു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞങ്ങാട്, അജാനൂര്‍, മുട്ടുന്തലയിലെ ശിഹാബ് (44) ആണ് മരിച്ചത്. എസ് വൈ എസ് മുട്ടുന്തല യൂണിറ്റ് സെക്രട്ടറിയായിരുന്നു.ഐ എന്‍ എല്‍ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് കുഞ്ഞിമൊയ്തീന്‍-കുഞ്ഞിപ്പാത്തു ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംന. മക്കള്‍: ഫാത്തിമ, മുഹമ്മദ് നെഹ്യാന്‍, മുഹമ്മദ് ഹംദാന്‍, യാസീന്‍ അഹമ്മദ്.

ലോക തൊഴിലാളി ദിനം: കാസര്‍കോട്ടും ആഘോഷം

കാസര്‍കോട്: ലോക തൊഴിലാളി ദിനം സര്‍വദേശത്തൊഴിലാളികള്‍ ഇന്ന് ആഘോഷിക്കുന്നു. എട്ടുമണിക്കൂര്‍ ജോലിയും എട്ടുമണിക്കൂര്‍ വിനോദവും എട്ടുമണിക്കൂര്‍ വിശ്രമവും ഉറപ്പാക്കാന്‍ നടത്തിയ ഐതിഹാസിക സമരത്തിന്റെ വിജയം അനുസ്മരിച്ചുകൊണ്ടാണ് മെയ്ദിനാചരണം. രാജ്യത്തു ദേശീയ- പ്രാദേശിക -ജില്ലാ തലങ്ങളില്‍ തൊഴിലാളി സംഘടനകള്‍ ദിനാചരണത്തോടനുബന്ധിച്ചു റാലിയും പൊതുയോഗങ്ങളും നടത്തി.കാസര്‍കോട്ട് നടന്ന സംയുക്ത ട്രേഡ് യൂണിയന്‍ പരിപാടി സി ഐ ടി യു ജില്ലാ ജന. സെക്രട്ടറി പി മണി മോഹന്‍ ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി നേതാവ് മധുസൂദനന്‍ …

ഇഷ്ട വിവാഹം മുടക്കാന്‍ ശ്രമിച്ച വിരോധം; പിതൃസഹോദരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കൊച്ചി: ഇഷ്ട വിവാഹം മുടക്കാന്‍ ശ്രമിച്ചുവെന്ന വിരോധത്തില്‍ പിതൃസഹോദരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊച്ചി സ്വദേശിയും ട്രാവല്‍ ഏജന്‍സി ഉടമയുമായ അസിജിത്ത് (32) ആണ് അസ്റ്റിലായത്.ഇന്നലെ (വ്യാഴാഴ്ച)രാവിലെയാണ് കേസിനാസ്പദമായ സംഭവം. അവിവാഹിതനാണ് അസിജിത്ത്. അടുത്തിടെ വിവാഹ മോചിതയും തന്നേക്കാള്‍ പ്രായകൂടുതലുള്ള ഒരു യുവതിയുമായി അസിജിത്ത് പ്രണയത്തിലായി. പ്രസ്തുത യുവതിയെ വിവാഹം കഴിക്കാൻ പോകുന്ന കാര്യം വീട്ടിലും അറിയിച്ചു. എന്നാല്‍ പിതൃസഹോദരന്‍ പ്രസ്തുത വിവാഹത്തിനു എതിര്‍പ്പ് അറിയിച്ചു. ഈ വിരോധത്തിലാണ് ബൈക്കില്‍ കാറിടിച്ച് പിതൃ സഹോദരനെ …

പാമ്പ് കടി: ഒരാള്‍ കൂടി മരിച്ചു; ഋതു ചന്ദ്രയുടെ മരണത്തില്‍ മനം നൊന്ത് നാട്

കൊല്ലം/ കാസര്‍കോട്: സംസ്ഥാനത്ത് പാമ്പു കടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. കൊല്ലം, മണ്‍റോതുരുത്ത് സ്വദേശി രാജേന്ദ്രന്‍ (64) ആണ് മരിച്ചത്. കാഴ്ച്ച പരിമിതിയുള്ള ഇദ്ദേഹത്തിന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് പാമ്പു കടിയേറ്റത്. ഭക്ഷണം കഴിച്ച ശേഷം വീടിനു പുറത്തിറങ്ങി മുറ്റത്തോട് ചേര്‍ന്നുള്ള ചായ്പിലേയ്ക്ക് ഉറങ്ങാന്‍ പോയപ്പോഴാണ് ശംഖു വരയന്റെ കടിയേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇന്നു പുലര്‍ച്ചെയോടെ മരണം സംഭവിച്ചു.അതേസമയം മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ച കാസര്‍കോട്, വെള്ളരിക്കുണ്ട് താലൂക്കിലെ നര്‍ക്കിലക്കാട്ടെ നാലു വയസ്സുകാരി ഋതു ചന്ദ്രയ്ക്ക് …

പിണങ്ങിക്കഴിഞ്ഞ ഭര്‍ത്താവ് മടങ്ങിയെത്തി മാപ്പ് പറഞ്ഞു; തര്‍ക്കത്തിനിടയില്‍ ഭാര്യയെ കൊന്നു; ആത്മഹത്യ ചെയ്തു

ചെന്നൈ: ദാമ്പത്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഏറെക്കാലമായി വേര്‍പെട്ടു താമസിക്കുകയായിരുന്ന ഭര്‍ത്താവ് മാപ്പു പറഞ്ഞു ഒന്നിച്ചു താമസിക്കാന്‍ നടത്തിയ അഭ്യര്‍ത്ഥനക്കിടെയുണ്ടായ വാക്കേറ്റത്തില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു.ചെന്നൈ നങ്കല്ലൂരിലെ സായ് സില്‍ക്‌സ് ഉടമയും ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്റരുമായ നാഗലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. നാഗലക്ഷ്മിക്കു മൂന്നരലക്ഷം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുണ്ട്. ഭാര്യയുമായി പിണങ്ങിപ്പിരിഞ്ഞ ഭര്‍ത്താവ് സുബ്രഹ്‌മണ്യന്‍ മധുരയില്‍ ഒരു ബന്ധുവിനൊപ്പമായിരുന്നു. ഭര്‍ത്താവ് വിട്ടുപോയ ശേഷം നാഗലക്ഷ്മി സാരി ബിസിനസ് ആരംഭിച്ചു. ബിസിനസ് വിപുലപ്പെടുത്താന്‍ ഇന്‍സ്റ്റഗ്രാം ഉപകരിച്ചു. അങ്ങനെ സായ് സില്‍ക്‌സ് എന്ന വസ്ത്ര വ്യാപാരസ്ഥാപനം …