കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്ത സംഭവം; ആരോഗ്യ-ഫോറസ്റ്റ് വകുപ്പുകള്‍ അന്വേഷണം തുടങ്ങി, ഭീതി ഒഴിയാതെ നാട്ടുകാര്‍

കാസര്‍കോട്: വൊര്‍ക്കാടി പഞ്ചായത്തിലെ പാവൂര്‍, പൊയ്യ, കല്ലാജെ എന്നിവിടങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തില്‍ ആരോഗ്യ-ഫോറസ്റ്റ് വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ചക്കുള്ളില്‍ ഒരു ഡസനോളം കാട്ടുപന്നികളെയാണ് പാവൂരിലും പരിസരങ്ങളിലുമായി ചത്ത നിലയില്‍ കാണപ്പെട്ടത്. ഇതിനിടയില്‍ ഒരാള്‍ക്ക് പന്നിപനി സ്ഥിരീകരിക്കുകയും മറ്റൊരാള്‍ സംശയ നിഴലിലാവുകയും ചെയ്തു.

ഇന്നലെ (വ്യാഴം) രാവിലെ രണ്ടു പന്നികളെയാണ് ചത്ത നിലയില്‍ കാണപ്പെട്ടത്. ഇതേ തുടര്‍ന്നാണ് അധികൃതര്‍ സംഭവം ഗൗരവത്തിലെടുത്തത്. വിവരമറിഞ്ഞ് വനം വകുപ്പ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. മൃഗസംരക്ഷണ വകുപ്പ് അധികൃതരും എത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പന്നിയുടെ ജഡങ്ങള്‍ സംസ്‌കരിച്ചു. പന്നികളുടെ ജഡത്തില്‍ നിന്നുമെടുത്ത സ്രവങ്ങള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ പന്നികള്‍ ചത്തൊടുങ്ങിയതിന്റെ കാരണം സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് അധികൃതര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page