4,282 രൂപയുടെ ഡീസലടിച്ച ശേഷം താര്‍ ജീപ്പുമായി കടന്നുകളഞ്ഞ സംഭവം: കാസര്‍കോട്, ചൗക്കി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ഉപ്പള, ഹിദായത്ത് നഗറിലെ പെട്രോള്‍ പമ്പില്‍ നിന്നു ഡീസല്‍ അടിച്ച ശേഷം പണം നല്‍കാതെ കടന്നു കളഞ്ഞ കേസിൽ ഒരാള്‍ അറസ്റ്റില്‍. കാസര്‍കോട്, ചൗക്കി, മജല്‍ സ്വദേശിയായ അഹമ്മദ് മുനാസി(22)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായി പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്നു താര്‍ ജീപ്പ് വാടകക്ക് എടുത്തവരാണ് ഡീസലിന്റെ പണം നല്‍കാതെ കടന്നു കളഞ്ഞതെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതേകാല്‍ മണിക്കാണ് കേസിനാസ്പദമായ സംഭവം. താര്‍ ജീപ്പുമായി പെട്രോൾ പമ്പിൽ എത്തിയ സംഘത്തെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page