കുമ്പള പഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു; പൊതുമുതല്‍ കരുതലോടെ ഉപയോഗിക്കണമെന്ന് മന്ത്രി കെഎം ഷാജി

കാസര്‍കോട്: കുമ്പള-ബദിയഡുക്ക റോഡില്‍ കുമ്പള പഞ്ചായത്ത് നിര്‍മ്മിച്ച വഴിയോര വിശ്രമകേന്ദ്രം (ടേക്ക് എ ബ്രേക്ക്) തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെഎം ഷാജി ഉദ്ഘാടനം ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. എകെഎം അഷ്‌റഫ് എംഎല്‍എ ആധ്യക്ഷം വഹിച്ചു.

വഴിയോര വിശ്രമകേന്ദ്രം പൊതുമുതലാണ്. അത് കരുതലോടെ ഉപയോഗിക്കണം. വൃത്തി ഉറപ്പു വരുത്തണം-ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ശുചിത്വവും വൃത്തിയും പരിപാലിക്കുന്ന കാര്യത്തില്‍ ഹരിതകര്‍മ്മ സേനയും കുടുംബശ്രീയും പുലര്‍ത്തുന്ന ജാഗ്രത അഭിനന്ദനാര്‍ഹമാണ്. പഞ്ചായത്ത് വിചാരിച്ചാല്‍ കെട്ടിടം എങ്ങനെയും ഉണ്ടാക്കാം, അതില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സംരംഭം മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രദ്ധിക്കണം-മന്ത്രി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ അബ്ദുള്ളക്കുഞ്ഞി, സൈഫുള്ള തങ്ങള്‍, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുല്‍ ഖാദര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page