കാസര്‍കോട്: സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന്‍ ഭരണത്തില്‍ വന്‍ മാറ്റം. ഇന്നു മുതല്‍ പൊലീസ് സ്റ്റേഷന്‍ ഭരണം എസ്‌ഐമാര്‍ക്ക് നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. അതേസമയം 64 പൊലീസ് സ്റ്റേഷനുകളിലെ ഭരണം ഇന്‍സ്‌പെക്ടര്‍മാര്‍ക്കായി നിലനിര്‍ത്തി. പൊലീസിനെ ജനകീയമാക്കാനുള്ള ‘എന്റെ പൊലീസ് സ്റ്റേഷന്‍ ‘പദ്ധതിയുടെ ഭാഗമായാണ് പുതിയ മാറ്റം കൊണ്ടു വന്നത്. പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന 203 ഇൻസ്പെക്ടർ ന്മാരെ സ്‌പെഷ്യല്‍ യൂണിറ്റുകളിലേക്ക് മാറ്റും.
കോഴിക്കോട് സിറ്റി, സൈബര്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എന്നിവിടങ്ങളിലേക്ക് ഓരോ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കും. പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്, ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, ജില്ലാ ക്രൈംബ്രാഞ്ച്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ 20 വീതം ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കും. എ.ടിഎസ്-6, സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് 14, എഎന്‍ടിഎഫ്-6, ഇ.ഒ ഡബ്ല്യു -19, സോഷ്യല്‍ പൊലീസിംഗ് ഡയറക്ടറേറ്റ്-1 കോഴിക്കോട് സിറ്റി ട്രാഫിക്-1, എഡിജിപി ഓഫീസ് (ലോ ആന്റ് ഓര്‍ഡര്‍)-1, നോര്‍ത്ത് ആന്റ് സൗത്ത് സോണ്‍ ഐജി ഓഫീസുകള്‍-2, ഡിഐജി റേഞ്ച് ഓഫീസുകള്‍-4, സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്-8, വിജിലന്‍സ്-15 എന്നിങ്ങനെയാണ് ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി നിയമിക്കുക.







