കണ്ണൂര്‍: ജെസിബിയുടെ ടയര്‍ പൊട്ടിത്തെറിച്ച് വര്‍ക്ക് ഷോപ്പുടമയ്ക്കും തൊഴിലാളിക്കും പരിക്ക്. ഇരിക്കൂര്‍, നിലമുറ്റത്തെ കണ്ണന്‍ ടയര്‍ വര്‍ക്സ്
ഷോപ്പുടമകുട്ടാവിലെ രവീന്ദ്രന്‍ (54), തൊഴിലാളിയായ ആസാം സ്വദേശി വിക്കി (28) എന്നവര്‍ക്കാണ് പരിക്കേറ്റത്. തലക്കും മൂക്കിനും പരിക്കേറ്റ ഇരുവരെയും കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം സന്ധ്യക്കാണ് സംഭവം. ജെസിബിയുടെ ടയറില്‍ കാറ്റ് നിറയ്ക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.








