റാന്നി: മീന്‍ പൊരിച്ചു നല്‍കിയില്ലെന്ന് പറഞ്ഞ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. റാന്നി, ഐത്തല, പടിയറവീട്ടില്‍ സുജി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് റെജിക്കെതിരെയാണ് കേസെടുത്തത്. മദ്യപിച്ച് വീട്ടിലെത്തിയ റെജി ചോറിന് കറികള്‍ കുറഞ്ഞു പോയെന്നു പറഞ്ഞാണ് പ്രശ്‌നം തുടങ്ങിയത്. ഇതിനോട് ഭാര്യ പ്രതികരിച്ചില്ല. ഇതോടെ കൂടുതല്‍ പ്രകോപിതനായ റെജി മീന്‍ പൊരിച്ചു നല്‍കിയില്ലെന്നു പറഞ്ഞ് ഭാര്യയുടെ മുഖത്തും മുതുകിലും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് സുജി റാന്നി പൊലീസില്‍ പരാതി നല്‍കിയത്.








