കണ്ണൂര്‍: കാറില്‍ കടത്തുകയായിരുന്ന എം ഡി എം എയും ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. കക്കാട്, കുഞ്ഞിപ്പള്ളി സ്വദേശിയും കണ്ണൂക്കരയിലെ താമസക്കാരനുമായ സി പി യാസര്‍ അറഫാത്തി(31)നെയാണ് കണ്ണൂര്‍ സിറ്റി എസ് ഐ സുല്‍ഫിക്കര്‍ അലിയും സംഘവും അറസ്റ്റു ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന കാറില്‍ നിന്നു 3.68 ഗ്രാം എം ഡി എം എയും 14.25 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. വ്യാഴാഴ്ച രാത്രി 11.30 മണിയോടെ കണ്ണൂക്കര ഭാഗത്ത് നടത്തിയ പരിശോധനയിലാണ് യാസര്‍ അറഫാത്ത് പൊലീസിന്റെ പിടിയിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പൊലീസ് സ്‌ക്വാഡില്‍പ്പെട്ട രണ്ടുപേര്‍ കാര്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു. പരിശോധനയ്ക്കു തയ്യാറാകാതെ സുല്‍ഫിക്കര്‍ അലി പൊലീസുകാരോട് തട്ടികയറി. വിവരമറിഞ്ഞ് എസ് ഐ എത്തിയപ്പോള്‍ കാറുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് സംഘം കാര്‍ തടഞ്ഞു നിര്‍ത്തി കാറിന്റെ ഡാഷ് ബോര്‍ഡിനകത്തു പരിശോധിച്ചപ്പോള്‍ ഐ ഫോണ്‍ ഉള്‍പ്പെടെ രണ്ടു ഫോണുകളും 74,000 രൂപയും കണ്ടെത്തി.
തുടര്‍ന്ന് കാറിന്റെ ഡിക്കി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നു കണ്ടെടുത്തത്. പൊലീസ് സംഘത്തില്‍ എസ് ഐ പ്രകാശന്‍, എ എസ് ഐ മുഹമ്മദ്, സി പി ഒ പ്രമീഷ്, സ്‌ക്വാഡ് അംഗങ്ങളായ രാഹുല്‍, സതീഷ് എന്നിവരും ഉണ്ടായിരുന്നു.








