കാസര്‍കോട്: കാണാതായ യുവാവിനെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബെള്ളൂര്‍, നെട്ടണിഗെ, കുളത്തിലപ്പാറയിലെ കൊറഗന്റെ മകന്‍ സുനില്‍ (23) ആണ് ജീവനൊടുക്കിയത്. ബുധനാഴ്ച വൈകുന്നേരം മൂന്നു മണിക്ക് വീട്ടില്‍ നിന്നു ഇറങ്ങിയതായിരുന്നു. അതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാര്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആദൂര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം തുടരുന്നതിനിടയില്‍ ഇന്നലെ വൈകുന്നേരം വീട്ടിനു സമീപത്തെ റബ്ബര്‍ തോട്ടത്തിലെ മരത്തില്‍ തൂങ്ങിയ നിലയിലാണ് സുനില്‍ കുമാറിന്റെ മൃതദേഹം കാണപ്പെട്ടത്. പൊലീസെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കൂലിപ്പണിക്കാരനായിരുന്നു സുനില്‍ കുമാര്‍. ഭാര്യ: ദീക്ഷിത. മകൾ: റുതിക. അമ്മ: ലളിത. സഹോദരി: ശ്വേത.







