കാസര്‍കോട്: സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതല എസ്‌ഐമാര്‍ക്ക് നല്‍കിയതിന് പിന്നാലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍,ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലം മാറ്റ പട്ടിക ഇറങ്ങി. കണ്ണൂര്‍, എടച്ചേരിയില്‍ നിന്നു മെല്‍ബിന്‍ ജോസിനെ കാസര്‍കോട് പൊലീസ് ഇന്‍സ്‌പെക്ടറായി (എസ്എച്ച്ഒ) ആയി നിയമിച്ചു.
തളിപ്പറമ്പില്‍ നിന്നു പി അജിത്ത് കുമാറിനെ മഞ്ചേശ്വരത്തു ഐ.പിയായി നിയമിച്ചു. ബദിയഡുക്കയില്‍ നിന്നു ആര്‍പി അനൂബ് കൃഷ്ണയെ കുമ്പള സര്‍ക്കിളിലും എസ്എസ്ബിയില്‍ നിന്നു പി പ്രമോദിനെ വിദ്യാനഗരിലും പരിയാരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ നിന്നു കെ.പി സതീശിനെ കാസര്‍കോട് കണ്‍ട്രോള്‍ റൂമിലും നിയമിച്ചു. മറ്റു നിയമനങ്ങള്‍: ഇ അനൂപ് കുമാര്‍ (ആദൂര്‍ സര്‍ക്കിള്‍), എംവി വിഷ്ണു പ്രസാദ് (ബേക്കല്‍ സര്‍ക്കിള്‍), സന്തോഷ് കുമാര്‍ എ (രാജപുരം സര്‍ക്കിള്‍), കെ പി ഷൈന്‍ (എസ്എച്ച്ഒ ഹൊസ്ദുര്‍ഗ്), കെ.പ്രശാന്ത് (നീലേശ്വരം സര്‍ക്കിള്‍), പി. നളിനാക്ഷന്‍ (വെള്ളരിക്കുണ്ട് സർക്കിൾ)







