സംസ്ഥാന ഭിന്നശേഷി പുരസ്‌കാരത്തിളക്കത്തില്‍ വിദ്യാനഗർ, ഐ ടി ഐ റോഡിലെ മര്‍വാന്‍ മുനവ്വർ

കാസര്‍കോട്: കാസര്‍കോട് വിദ്യാനഗര്‍ ഐ.ടി.ഐ റോഡിലെ മര്‍വാന്‍ മുനവ്വറിന് സംസ്ഥാന ഭിന്നശേഷി പുരസ്‌കാരം. ഭിന്നശേഷി മേഖലയില്‍ സ്തുത്യര്‍ഹമായ സേവനങ്ങളും മികച്ച നേട്ടങ്ങളും കൈവരിച്ച വ്യക്തികള്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിനാണ് മര്‍വാനെ തിരഞ്ഞെടുത്തത്. കല, സാഹിത്യം, കായികം എന്നീ മേഖലകളിലെ മികച്ച വ്യക്തികള്‍ക്കുള്ള പുരസ്‌കാരമാണിത്. ഡിസംബര്‍ 3ന് തിരുവനന്തപുരം വെള്ളയമ്പലത്തിലുള്ള ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. പരിമിതികളെ മറികടന്ന് സംഗീതത്തില്‍ അതുല്യമായ മികവ് അടയാളപ്പെടുത്തിയ മര്‍വാന്‍ നേരത്തെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ഓട്ടിസം എന്ന അവസ്ഥയുടെ പരിമിതികള്‍ക്കപ്പുറം സ്വന്തം കഴിവുകളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച മര്‍വാന്റെ ജീവിതം അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും ഉദാഹരണമാണ്. സംഗീതത്തോടുള്ള അസാധാരണമായ താല്‍പര്യം, അത്ഭുതപ്പെടുത്തുന്ന ശ്രുതിബോധം , ശബ്ദങ്ങള്‍ ഓര്‍ത്തുവെക്കാനും അനുകരിക്കാനുമുള്ള കഴിവ് എന്നിവ മര്‍വാനെ വ്യത്യസ്തനാക്കുന്നു. പ്ലേബാക്ക് സിംഗിങ്, പ്രൊഫഷണല്‍ ആല്‍ബങ്ങള്‍, ലൈവ് കോണ്‍സര്‍ട്ടുകള്‍ എന്നിവയിലൂടെ സംഗീതലോകത്തും സജീവമാണ്. ഖുര്‍ആന്‍ പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നു. പരിമിതികളല്ല,ഒരാളുടെ കഴിവുകളാണ് തിരിച്ചറിയേണ്ടത് എന്ന വലിയ സന്ദേശമാണ് മര്‍വാന്റെ ജീവിതം ഓർമ്മപ്പെടുത്തുന്നത്. തളങ്കര തെരുവത്ത് ഉബൈദ് റോഡിലെ പരേതനായ ഡോ. വി.എം പള്ളിക്കലിന്റെ പൗത്രനും വി.എം മുനവ്വര്‍ ശുഐബിന്റെയും ഷബീലയുടെയും മകനുമാണ്. സംഗീത സംവിധായകനും മ്യൂസിക് തെറാപ്പിസ്റ്റുമായ എടപ്പാളിലെ നിര്‍ഷാദ് നിനിന്റെ ശിഷ്യനാണ് മർവാൻ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ജില്ലാ സ്‌കൂള്‍ കലോത്സവം: ഹൈസ്‌കൂള്‍ വിഭാഗം മലയാളം നാടക മത്സരത്തില്‍ വെള്ളിക്കോത്ത് സ്കൂളിന്റെ ‘ചിറകി ‘നു ഒന്നാം സ്ഥാനം; മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ച ആരാധ്യ മികച്ച നടി
Scroll to top

You cannot copy content of this page