കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്തു. കോഴിക്കോട് മേപ്പയൂര്‍, നരിക്കോട് എല്‍ പി സ്കൂളിനു സമീപത്തെ മരുതേരിപ്പറമ്പത്ത് എം പി വിനോദി (52)നാണ് പരിക്കേറ്റത്.സംഭവത്തിൽ സഹതടവുകാരായ അബ്ദുല്‍ ജാബിര്‍ (40), അര്‍ഷാദ് (35) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ജയില്‍ സൂപ്രണ്ട് നല്കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് ജയിലിലെത്തി വിനോദിന്റെ മൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്. സെന്‍ട്രല്‍ ജയിലിലെ പുതിയ ബ്ലോക്കിലെ എട്ടാം നമ്പര്‍ മുറിയിലെ തടവുകാരനാണ് വിനോദന്‍.കഴിഞ്ഞ ദിവസം എട്ടാം നമ്പർ ബ്ലോക്കിനു സമീപത്താണ് കേസിനാസ്പദമായ സംഭവം.








