മംഗ്ളൂരു:ഗണേശ ചതുർത്ഥി ആഘോഷത്തിനു ക്ഷേത്രത്തിൽ എത്തിയ വയോധികയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചു കടന്നു കളഞ്ഞ കേസില്‍ പ്രതികളായ മൂന്നു യുവതികളെ പൊലീസ് അറസ്റ്റു ചെയ്തു. വള്ളിയമ്മ, ദേവി എന്ന തിലോത്തമ, പൊന്നി എന്നിവരെയാണ് കുന്ദാപുരം പൊലീസ് അറസ്റ്റു ചെയ്തത്. മൂന്നു പേരും തമിഴ്നാട് സ്വദേശികളാണ്. കുന്ദാപുരം, കുംഭാഷി വിനായക ക്ഷേത്രത്തില്‍ നടന്ന ഗണേശ ചതുര്‍ത്ഥി ആഘോഷത്തിനു എത്തിയ ബൈന്ദൂര്, നട, ഗുഡ്ഡയങ്ങാടിയിലെ മുത്തു (75)വിന്റെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത കേസിലാണ് അറസ്റ്റ്. പ്രതികളില്‍ നിന്നു 15 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമാല പൊലീസ് കണ്ടെടുത്തു.








