തൃശൂര്‍: ദമ്പതികളെ വീട്ടിനകത്തു വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തൃശൂര്‍, കീഴ്പള്ളിക്കരയിലെ സന്തോഷ് ,ഭാര്യ ഷിനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് (വെള്ളി) ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഇരട്ട കൊല സംബന്ധിച്ച വിവരം പുറം ലോകം അറിഞ്ഞത്. പുറത്തുപോയിരുന്ന മകൻ തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കളെ അടുക്കളയിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. ഷിനി യുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്.കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.








