തിരുവനന്തപുരം: ലോകപ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ‘പദയാത്ര’ അന്തര്‍ദേശീയ ചലച്ചിത്രോത്സവ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. ഡിസംബര്‍ നാലിന് റിലീസാവാന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നീട്ടിവെച്ചു.
10 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ‘പദയാത്ര’യുമായി എത്തുന്നത് . 2026ല്‍ റിലീസ് ആയ പിന്നെയും ആയിരുന്നു ഇതിന് മുമ്പ് ഒടുവില്‍ ചെയ്ത ചിത്രം.

പ്രശസ്ത നടന്‍ ഭരത് മമ്മൂട്ടിയാണ് പദയാത്രയിലെ നായകന്‍. 32 വര്‍ഷത്തിനുശേഷമാണ് മമ്മൂട്ടി അടൂരിന്റെ ചിത്രത്തില്‍ പ്രധാന നടനായി വീണ്ടുമെ ത്തുന്നത്. 1994ല്‍ വിധേയനിലാണ് മമ്മൂട്ടി പ്രധാന നടനായി അടൂര്‍ ചിത്രത്തില്‍ അഭിനയിച്ചത്.
അടൂര്‍ ഗോപാലകൃഷ്ണനും കെ വി മോഹന്‍ കുമാറും ചേര്‍ന്നാണ് പദയാത്രയുടെ കഥയും തിരക്കഥയും സംഭാഷണം രൂപപ്പെടുത്തിയത്. മെച്ചപ്പെട്ട കുടുംബ പശ്ചാത്തലത്തില്‍ ജീവിക്കുന്ന ഡോ. ദേവദാസന്‍ ധാര്‍മിക ജീവിതത്തില്‍ ആകൃഷ്ടനായി അതിലെത്തിച്ചേരാന്‍ അനുഭവിക്കുന്ന കഠിനാനുഭവമാണ് ചിത്രത്തിന്റെ പൊരുള്‍. ഡോക്ടറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. മമ്മൂട്ടി ഈ വേഷമിടുന്നു.
ഗ്രേസി ആന്റണി, ഇന്ദ്രന്‍സ്, ജഗദീഷ്, അലിയാര്‍, മധുപാല്‍, വിജയരാഘവന്‍ തുടങ്ങിയവര്‍ മറ്റു വേഷങ്ങള്‍ അണിയുന്നു.
മമ്മൂട്ടി കമ്പനിയാണ് പദയാത്രയുടെ നിര്‍മ്മാതാക്കള്‍. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം നിര്‍വഹിച്ചു.
ഷെഹ്നാദ് ജലാല്‍ ഛായഗ്രഹണം നിര്‍വഹിച്ചു. ജനുവരി 23 മുതല്‍ മാര്‍ച്ച് 24 വരെ ആയിരുന്നു ചിത്രീകരണം. കേരളത്തില്‍ വച്ചായിരുന്നു ചിത്രീകരണം. വിശ്വപ്രസിദ്ധ സംവിധായകനായ അടൂരിന്റെ നാലാമത്തെ ചിത്രത്തിലാണ് അഭിനയരംഗത്ത് അതേ തലപ്പത്തുള്ള മമ്മൂട്ടി അഭിനയിക്കുന്നത്. ഇതിനുമുമ്പ് അടൂര്‍ ഗോപാലകൃഷ്ണന്‍ 1987ല്‍ സംവിധാനം ചെയ്ത അനന്തരത്തിലും 89ല്‍ പുറത്തിറങ്ങിയ മതിലുകളിലും 94ല്‍ റിലീസായ വിധേയനിലും പ്രധാന നടന്‍ മമ്മൂട്ടിയായിരുന്നു. ഇതില്‍ മതിലുകളിലെയും വിധേയനിലെയും അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.







