ജില്ലാ സ്‌കൂള്‍ കലോത്സവം: ഹൈസ്‌കൂള്‍ വിഭാഗം മലയാളം നാടക മത്സരത്തില്‍ വെള്ളിക്കോത്ത് സ്കൂളിന്റെ ‘ചിറകി ‘നു ഒന്നാം സ്ഥാനം; മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ച ആരാധ്യ മികച്ച നടി

പെരിയ: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മലയാളം നാടക മത്സരത്തില്‍ വെള്ളിക്കോത്ത് പി സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവതരിപ്പിച്ച ‘ചിറക് ‘മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ നാടകത്തിൽ അമ്മ, പൂതം, ഉമ്മ എന്നീ മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ച ആരാധ്യ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. പെണ്‍കുട്ടികള്‍ മാത്രം കഥാപാത്രങ്ങളായുള്ള നാടകമാണ് ചിറക്. നാടകം വിസ്മയിപ്പിച്ചുവെന്ന് വിധി കര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. ആരാധ്യക്കൊപ്പം പാര്‍വ്വതി, ഗൗരി, സുമയ്യ, ഷഹന, ക്ഷീരജ, ലാവണ്യ, പാര്‍വ്വതി എന്നിവരും വേഷമിട്ടു. അഭിനവ് സംഗീതവും രേവന്ത് രംഗപടവും നിയന്ത്രിച്ചു. നിറഞ്ഞ സദസാണ്
നാടക മത്സരം കാണാൻ എത്തിയിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ജില്ലാ സ്‌കൂള്‍ കലോത്സവം: ഹൈസ്‌കൂള്‍ വിഭാഗം മലയാളം നാടക മത്സരത്തില്‍ വെള്ളിക്കോത്ത് സ്കൂളിന്റെ ‘ചിറകി ‘നു ഒന്നാം സ്ഥാനം; മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ച ആരാധ്യ മികച്ച നടി
Scroll to top

You cannot copy content of this page