മൈസൂര്‍: ബംഗ്ളൂരു-മൈസൂരു ദേശീയ പാതയില്‍ മണ്ട്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് ,മാങ്കാവു സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് മണലുമായി എത്തിയ മിനി ലോറിയില്‍ ഇടിച്ചാണ് അപകടം.








