കാസര്‍കോട്: മരം മുറിക്കുന്ന ജോലിക്കിടയില്‍ മരക്കൊമ്പ് ദേഹത്തു വീണു ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. ബന്തടുക്ക, പടുപ്പ്, നടുവില്‍ പുറക്കല്‍ വീട്ടില്‍ ശ്രീഷ്കുമാര്‍ (59) ആണ് മരിച്ചത്. പാണത്തൂര്‍, ചാമുണ്ഡിക്കുന്ന്. ഓട്ടമല, ചെര്ണൂരില് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിക്കുന്നതിനിടയില്‍ ഇന്നലെ (വെള്ളി) രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. മരം മുറിക്കുന്നതിനിടയില്‍ കൊമ്പ് ദേഹത്ത് പതിച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. മംഗ്ളൂരു ഫാദര്‍ മുള്ളേര്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ രാജപുരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.







