കണ്ണൂര്‍: ഇരിട്ടിയില്‍ യുവതിയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്തു ഞെരുക്കി ബോധം കെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയെന്ന കേസിലെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കൊല്ലപ്പെട്ട ശോഭയുടെ രണ്ടാം ഭര്‍ത്താവ് മഞ്ചുനാഥി (44)നെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്.
2017 ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം. പോസ്റ്റുമോര്‍ട്ടത്തിലാണ് ശോഭയെ കൊലപ്പെടുത്തിയതാണെന്നു വ്യക്തമായത്. കൊലപാതകത്തിനു ശേഷം ശോഭയുടെ ആദ്യ വിവാഹത്തിലുള്ള രണ്ടു മക്കളുമായി മഞ്ജുനാഥ് ട്രെയിനില്‍ മുംബൈയിലേയ്ക്ക് വണ്ടി കയറി. യാത്രാമധ്യേ അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയേയും അനുജത്തിയേയും ഉപേക്ഷിച്ചു. പൊലീസെത്തിയാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. കുട്ടി നല്കിയ മൊഴി പ്രകാരം പിന്നീട് രണ്ടാനച്ഛനായ മഞ്ചുനാഥിനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ശോഭയുടെ ആദ്യ ഭര്‍ത്താവായ രാജുവിന്റേതു കൊലപാതകമായിരുന്നു. ശോഭയും മഞ്ചുനാഥും ചേര്‍ന്നാണ് രാജുവിനെ കൊലപ്പെടുത്തി മൃതദേഹം വനത്തിലെത്തിച്ച് കത്തിച്ചു കളഞ്ഞ് രക്ഷപ്പെടുകയായിരുന്നു.ഈ വിവരം പൊലീസിനോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ശോഭയെ കൊലപ്പെടുത്തിയതെന്നായിരുന്നു മഞ്ചുനാഥ് പൊലീസില്‍ മൊഴി നല്‍കിയത്.
ശോഭയുടെ കൊലപാതകവും കുട്ടികളെ ട്രെയിനില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞതുമായ സംഭവമാണ് 2026 ജൂണില്‍ പുറത്തിറങ്ങിയ ഉയിര് ചിത്രത്തിന്റെ ഇതിവൃത്തം.







