വ്യാപാരിയെ പട്ടാപകല്‍ വെടി വച്ചു കൊല്ലാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മിയാപ്പദവ്, ബട്ടിപ്പദവില്‍ വ്യാപാരിയെ പട്ടാപകൽ കടയിൽ കയറി വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. മഞ്ചേശ്വരം, കുളൂര്‍, ചിഗുപദെ, കുന്നില്‍ ഹൗസില്‍ മുഹമ്മദ് സഫ്‌വാന്‍ എന്ന വെടി സഫ്‌വാന്‍ (28) ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബട്ടിപ്പദവിലെ വ്യാപാരിയായ ഷുഹൈബ് മോയിന്‍ ഷേഖി (28)നു നേരെയാണ് വധശ്രമം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ കാറിലെത്തിയ സംഘം ഷുഹൈബിനെ ഭീഷണിപ്പെടുത്തുകയും മുഖത്തടിക്കുകയും ചെയ്ത ശേഷം ആദ്യം ആകാശത്തേക്ക് വെടിവച്ചുവെന്നാണ് പൊലീസ് കേസ്. പിന്നീട് ഷുഹൈബിനു നേരെ വെടിയുതിര്‍ത്തുവെങ്കിലും ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതികളായ ഖാദര്‍ മദങ്കല്ല്, മിയാപ്പദവ് റഹിം, അബൂബക്കര്‍ സിദ്ദിഖ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page