കാസര്‍കോട്: സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവറെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടിക്കുളം ബദ് രിയ നഗറിലെ മുഹമ്മദ് ഉസ്മാന്‍ (38) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കും രാത്രി 10 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവം. ഫാനില്‍ കയര്‍കെട്ടി തൂങ്ങിയ നിലയില്‍ കാണപ്പെട്ട ഉസ്മാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏതോ മാനസിക വിഷമത്തില്‍ തൂങ്ങി മരിച്ചതായി സംശയിക്കുന്നുവെന്ന് സഹോദരിയുടെ ഭര്‍ത്താവ് ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.







