നമ്പ്യാറടുക്കം അക്ഷയ കുടുംബശ്രീ ഓണക്കിറ്റും ഓണപ്പുടവയും സമ്മാനിച്ചു; കനിവ് പാലിയേറ്റീവ് സഹായ ധനവും കൈമാറി

രാവണേശ്വരം : നമ്പ്യാറടുക്കം അക്ഷയ കുടുംബശ്രീ പരസ്പര സഹായ നിധിയിൽ അവശേഷിച്ച തുകയും കുടുംബശ്രീ അംഗങ്ങളുടെ വിഹിതവും ചേർത്ത് അംഗങ്ങൾക്കും അക്ഷയ കുടുംബശ്രീ പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കും ഓണ കിറ്റുകളും ഓണ പുടവയുംസമ്മാനിച്ചു . മാവേലി നാടു ഭരിച്ചിരുന്ന കാലത്തെ അനുസ്മരിച്ച് എല്ലാവരും ഒരുപോലെ ഓണം ആഘോഷിക്കണമെന്ന ആശയം മുൻനിർത്തിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി ഉദ്ഘാടനം ചെയ്തു . ഓണക്കിറ്റും ഓണപ്പുടവയുംഅവർ കൈമാറി. ഒപ്പം കനിവ് പാലിയേറ്റീവിനുള്ള ധനസഹായവും വിതരണം ചെയ്തു . അക്ഷയ കുടുംബശ്രീ പ്രസിഡണ്ട് റംലത്ത് ബീവി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ. വി. സുകുമാരൻ, സി. ഡി. എസ് ചെയർപേഴ്സൺ കെ. അശ്വിനി, വൈസ് ചെയർപേഴ്സൺ കെ. സുമതി, വി. ചന്ദ്രൻ, പി. കെ. പ്രകാശൻ, കെ. ബാലകൃഷ്ണൻ, കുടുംബശ്രീ സെക്രട്ടറി ടി. സീമ , ഇ.വി. രജിതപ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page