കാസര്‍കോട്: ക്രിപ്‌റ്റോ കറന്‍സി വാഗ്ദാനം ചെയ്ത് ലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായി പരാതി. മുളിയാര്‍, പൊവ്വല്‍, നെല്ലിക്കാട്, കല്യാണി നിലയത്തില്‍ കെവി സഗീഷിന്റെ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
2026 മാര്‍ച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ബിനാന്‍സ് പി 2 പി ട്രേഡിംഗ് പ്ലാറ്റ് ഫോമില്‍ 1030 യുഎസ്ഡിടി ക്രിപ്‌റ്റോ കറന്‍സി വാങ്ങുന്നതിനായി നിക്ഷേപിച്ച ഒരു ലക്ഷം രൂപയാണ് പരാതിക്കാരന് നഷ്ടപ്പെട്ടത്. പണം സ്വീകരിച്ചതിന് ശേഷം ഫോണ്‍ ഓഫ് ലൈനില്‍ ആയതോടെയാണ് തട്ടിപ്പാണെന്നു വ്യക്തമായത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.







