ദേശീയപാത നടപ്പാത പൂര്‍ത്തീകരണത്തിന് വീടുകളും മതിലുകളും വ്യാപാരസ്ഥാപനങ്ങളും ഇപ്പോഴും തടസ്സം; തര്‍ക്കം തീരാതെ നിരവധി സ്ഥലങ്ങള്‍

കാസര്‍കോട്: ഈ മാസം ആദ്യം സുപ്രീംകോടതി നാലാഴ്ച സമയം നല്‍കിയ ദേശീയപാത സര്‍വീസ് റോഡിന് അരികിലെ നടപ്പാതയിലെ തടസ്സം നീക്കാന്‍ നിര്‍മ്മാണ കമ്പനിക്കും സര്‍ക്കാറിനും ഇനിയും കടമ്പകള്‍ ഏറെ.
ജില്ലയിലെ പല ഭാഗങ്ങളിലും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ തര്‍ക്കങ്ങളില്‍ തീരുമാനമാകാത്തതാണ് നടപ്പാത പൂര്‍ത്തീകരണത്തിന് പ്രധാന തടസ്സമായി നില്‍ക്കുന്നുണ്ട്. സ്ഥല ഉടമകള്‍ മതിലുകള്‍ കെട്ടി അടച്ച നിലയിലാണ് പലേടങ്ങളിലും നടപ്പാതകള്‍. ഇത്തരം നടപ്പാതകള്‍ മൊഗ്രാല്‍ പുത്തൂരിലും കുമ്പളയിലും ഏറെയുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ കെട്ടിട നിര്‍മ്മാണവും മതില്‍ നിര്‍മ്മാണങ്ങളും എപ്പോഴും നടന്നുവരുന്നുമുണ്ട്.
ഇതിനിടയിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നടപ്പാതകളില്‍ മുഴുക്കെ വൈദ്യുതി തൂണുകളും ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിച്ചിട്ടുള്ളത്. അതേസമയം കാസര്‍കോട് ഭാഗങ്ങളില്‍ നടപ്പാതകളും സര്‍വീസ് റോഡുപോലും ചില സ്ഥാപനങ്ങള്‍ക്കു വേണ്ടി ഒരുങ്ങിക്കൊടുത്തിട്ടുമുണ്ട്. തടസ്സങ്ങളൊക്കെ സുപ്രീംകോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ നീക്കുക സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം പ്രയാസമാവും. സര്‍ക്കാര്‍ വീണ്ടും കോടതിയില്‍ കൂടുതല്‍ സമയം ചോദിക്കുമെന്നുറപ്പാണ്.
അതേസമയം സുപ്രീംകോടതിയാകട്ടെ, അവസാന അവസരം എന്ന നിലയിലാണ് ഈ മാസം ആദ്യവാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കു നടപ്പാതകളിലെ തടസ്സം നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഈ വിഷയത്തില്‍ നിരവധി തവണ സുപ്രീംകോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നതുമാണ്. വീണ്ടും സമയം ചോദിച്ചാല്‍ കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉണ്ടാകുമെന്ന് സര്‍ക്കാറുകള്‍ ഭയക്കുന്നുമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞു വ്യാപാരിയെ വീട്ടിലേയ്ക്കു വിളിച്ചുവരുത്തി; പിന്നീട് കിടപ്പു മുറിയിലേയ്ക്ക് പിടിച്ചുകൊണ്ടുപോയി വിവിധ തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പകര്‍ത്തി, കുബണൂരിലെ യുവതി ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്, രണ്ടുപേര്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page