കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കരിവേടകത്ത് യുവാവിനെ വാട്ടര്‍ ടാങ്കിന്റെ ഏണിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡഡുക്ക, പായത്തെ കുമ്പയുടെ മകന്‍ എച്ച്. ഗോപാലകൃഷ്ണന്‍ (42) ആണ് മരിച്ചത്. കരിവേടകം, കൊളത്തിലെ കെ. ബാലന്റെ മകളുടെ ഭര്‍ത്താവാണ് ഗോപാലകൃഷ്ണന്‍. ഇന്നലെ (ശനി) വൈകുന്നേരം മൂന്നു മണിക്കു ശേഷം കാണാനില്ലായിരുന്നു. അന്വേഷണം നടത്തുന്നതിനിടയില്‍ ഇന്ന് (ഞായര്‍) രാവിലെ ഏഴു മണിയോടെയാണ് കൊളം എന്ന സ്ഥലത്തുള്ള വാട്ടര്‍ ടാങ്കിന്റെ ഏണിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.







