സെന്‍സസ് 2027: ഒന്നാം ഘട്ടത്തില്‍ നൂറു ശതമാനം, ജില്ലയിലെ സെന്‍സസ് ടീമിനെ അനുമോദിച്ചു

കാസര്‍കോട്: ജില്ലയില്‍ ഹൗസ്ലിസ്റ്റിംഗ് ആന്‍ഡ് ഹൗസിംഗ് സെന്‍സസ് ഒന്നാം ഘട്ടത്തില്‍ നൂറു ശതമാനം പൂര്‍ത്തികരിക്കുന്നതിന് നേതൃത്വം നല്‍കിയ സെന്‍സസ് ടീമിനെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സെന്‍സസ് ഓപറേഷന്‍സ് വകുപ്പിനു വേണ്ടി ഉപഹാരം നല്‍കി അനുമോദിച്ചു. ഈ മഹത്തായ നേട്ടത്തിനായി അഹോരാത്രം പ്രയത്‌നിച്ച ജില്ലാ സെന്‍സസ് ഓഫീസര്‍, ചാര്‍ജ്ജ് ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, എന്യൂമറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ സെന്‍സസ് ടീമിനെയും പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
അഭിനന്ദിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സെന്‍സസ് ഓഫീസര്‍ എ ഡി എം പി. ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെന്‍സസ് ഓഫീസര്‍ക്കുള്ള ഉപഹാരം എ ഡി എം സ്വീകരിച്ചു. ചാര്‍ജ് ഓഫീസര്‍മാരായ മഞ്ചേശ്വരം, കാസര്‍കോട്, ഹൊസ്ദുര്‍ഗ് വെള്ളരിക്കുണ്ട്, തഹസില്‍ദാര്‍മാരേയും കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം മുനിസിപ്പാലിറ്റി സെക്രട്ടറിമാരെയും ആദരിച്ചു. ജില്ലാതലത്തില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ജൂനിയര്‍ സൂപ്രണ്ട്, സെന്‍സസ് ക്ലര്‍ക്ക് എന്നിവരെയും ജില്ലാ കളക്ടര്‍ ഉപഹാരം നല്‍കി ആദരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page