കാസര്‍കോട്: സ്വകാര്യ പാമോയില്‍ കമ്പനിയുടെ കാസര്‍കോട്ടെ സെയില്‍സ് എക്‌സിക്യുട്ടീവ് ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോട്, ബീച്ച് റോഡ് ,പൈ കോമ്പൗണ്ടിലെ പരേതനായ ജയറാം പൈയുടെ മകന്‍ വെങ്കിടേഷ് പൈ (42) ആണ് മരിച്ചത്. ഇന്ന് (ഞായര്‍) പുലര്‍ച്ചെ നാലര മണിയോടെ ഛര്‍ദ്ദിയെ തുടര്‍ന്ന് അവശനാവുകയായിരുന്നു. ഉടന്‍ ബാങ്ക് റോഡിലെ സ്വകാര്യ .ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മാതാവ്: ഗീത പൈ. സഹോദരന്‍: പരേതനായ സുനില്‍ പൈ.







