ഓണവും, നബിദിനവും പൊള്ളും; അവശ്യസാധനങ്ങള്‍ക്കു വിലക്കയറ്റം: പഞ്ചസാര വില 70 കടന്നു; നേന്ത്രക്കായ 80നും 90നും ഇടയില്‍, ഉള്ളി 60 പിന്നിട്ടു, കോഴിക്ക് മാത്രം വില ഇടിഞ്ഞു

കാസര്‍കോട് : ഓണവും നബിദിനവും പടിവാതില്‍ക്കലെത്തി നില്‍ക്കെ, അവശ്യസാധനങ്ങള്‍ക്കു വില കുതിച്ചു കൊണ്ടിരിക്കുന്നു. പഞ്ചസാര വില വര്‍ധനവ് ഓണനാളിലും, നബിദിനത്തിനും പായസങ്ങളില്‍ മധുരം കുറക്കും. നാലുദിവസം മുമ്പ് വരെ 54 രൂപയുണ്ടായിരുന്ന പഞ്ചസാരക്കാണ് ഒറ്റയടിക്ക് ഇന്നലെ 70മുതല്‍ 74രൂപ വരെ ഉയര്‍ന്നു. അതേസമയം പഴം പച്ചക്കറി വിലകളിലും വിലകയറ്റമുണ്ട്. ഉള്ളിക്ക് 60 രൂപയായി വില ഉയര്‍ന്നു. നേന്ത്രപ്പഴത്തിനും കദളിപ്പഴത്തിനും വില 80-90 ല്‍ തന്നെ നില്‍ക്കുന്നു.ഇത് സെഞ്ച്വറി അടിക്കുമെന്നു വ്യാപാരികള്‍ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്.


ഓണനാളില്‍ ആവശ്യക്കാര്‍ കുറഞ്ഞതിനാലാവാം, കോഴി വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം വരെ 140 രൂപയ്ക്ക് വിറ്റിരുന്ന കോഴിക്കു ഇന്നത്തെ വില 120 രൂപയാണ്. ചിലയിടങ്ങളില്‍ കോഴി ഫോമില്‍ നിന്ന് നേരിട്ട് വാങ്ങി 110 രൂപയ്ക്കും നല്‍കുന്നുണ്ട്. മത്സ്യ വിപണിയിലും വിലക്കുറവുണ്ട്. ഇന്ന് ചെറിയ ഇനം അയലക്ക് കിലോയ്ക്ക് 100 രൂപയാണ് വില. കൊഞ്ചന് 550രൂപയും, അയക്കൂറയ്ക്ക് (കിംഗ് ഫിഷ്)750 രൂപയുമാണ് വില. മാഞ്ചിക്ക് (ആവോലി)ഇന്നത്തെ വില 600 രൂപയാണ്. വരും ദിവസങ്ങളിലെ ഓണം,നബിദിന അവധി കാരണം മത്സ്യബന്ധനം നടക്കാത്തതിനാല്‍ മത്സ്യവിലയില്‍ വര്‍ദ്ധനവ് ഉണ്ടായേക്കുമെന്നു സൂചനയുണ്ട്.
നാടും നഗരവും ഓണത്തെയും, നബിദിനത്തെയും വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോഴാണ് അവശ്യസാധനങ്ങളുടെ വില കുതിക്കുന്നത്.ഇത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനു താളം തെറ്റിക്കുന്നു. ഇനിയും വിലകൂടിയാല്‍ തങ്ങളുടെ ഓണാഘോഷത്തിന് പൊലിമ കുറഞ്ഞേക്കുമോയെന്ന് വീട്ടമ്മമാര്‍ ആശങ്കപ്പെടുന്നു.
അവശ്യസാധനങ്ങളുടെ വിലകയറ്റം മൂലം കാസര്‍കോട് നഗരത്തില്‍ ഇനിയും ഓണം,നബിദിന വിപണി ഉണര്‍ന്നിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. വസ്ത്ര വ്യാപാര മേഖലയിലും ആഹ്ലാദം കുറവാണ്. അതേസമയം കാഞ്ഞങ്ങാട് നഗരത്തില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്.മെച്ചപ്പെട്ട കച്ചവടവുമു ണ്ടെന്ന് വ്യാപാരികളും പറയുന്നു.
പഴവര്‍ഗങ്ങളുടെ ഇന്നത്തെ വിപണി വില ഇപ്രകാരമാണ്. ആപ്പിള്‍: 240, മുസംബി: 60, അനാറ്: 140, കറുത്ത മുന്തിരി: 80, പേരക്ക:120, പപ്പായ:60, പൈനാപ്പിള്‍: 80, ചെറുനാരങ്ങ :120, ഡ്രാഗണ്‍ ഫ്രൂട്ട്: 120, മാമ്പഴം : 140.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞു വ്യാപാരിയെ വീട്ടിലേയ്ക്കു വിളിച്ചുവരുത്തി; പിന്നീട് കിടപ്പു മുറിയിലേയ്ക്ക് പിടിച്ചുകൊണ്ടുപോയി വിവിധ തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പകര്‍ത്തി, കുബണൂരിലെ യുവതി ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്, രണ്ടുപേര്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page