കാസര്‍കോട്: ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷനില്‍ നിന്ന് മംഗളൂരു – ഉള്ളാള്‍ മേഖലയെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ കാസര്‍കോട് ജില്ലാ വികസന സമിതി പ്രമേയം പാസാക്കി. വടക്കേമലബാറിലെ റെയില്‍വേ വികസനത്തെയും ട്രെയിന്‍ സര്‍വീസുകളെയും കൂടുതല്‍ പ്രതിസന്ധിയിലാനെ ഈ നിര്‍ദ്ദേശം ഇടയാക്കൂ എന്ന് വികസന സമിതി ഉത്കണ്ഠപ്പെട്ടു.
ഒരൊറ്റ സോണിന്റെ കീഴിലുള്ള യാത്രാ ഇടനാഴി രണ്ട് സോണുകളിലായി വിഭജിക്കുമ്പോള്‍ കാസര്‍കോട് ജില്ലയിലേക്കും മലബാറിലേക്കുമുള്ള പുതിയ ട്രെയിന്‍ സര്‍വീസുകള്‍, സ്റ്റോപ്പുകള്‍, അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എന്നിവയുടെ അനുമതികളെ പ്രതികൂലമായി ബാധിക്കുമെന്നു യോഗം ആശങ്കപ്പെട്ടു. കൂടാതെ, പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന സ്രോതസ്സായ പനമ്പൂര്‍ പോര്‍ട്ട് അടക്കമുള്ള മേഖല മൈസൂരു ഡിവിഷന് കീഴിലാകുന്നതോടെ പ്രതിവര്‍ഷം 600 കോടിയിലധികം രൂപയുടെ വരുമാന നഷ്ടം
പാ ലക്കാടിനുണ്ടാകുമെന്നും അത് ഡിവിഷന്റെ നിലനില്‍പ്പിനെത്തന്നെ ഭീഷണിയാകുമെന്നും സമിതി ആശങ്ക പ്രകടിപ്പിച്ചു.എമര്‍ജന്‍സി ക്വാട്ട ടിക്കറ്റുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ജനങ്ങള്‍ വിദൂരത്തിലുള്ള മൈസൂരു ഡിവിഷനെ ആശ്രയിക്കേണ്ടി വരുന്നത് യാത്രാ ദുരിതം ഇരട്ടിപ്പിക്കും.
വിഭജന തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് കാസര്‍കോട് ജില്ലാ കളക്ടറുടെ അര്‍ജുന്‍ പാണ്ട്യന്റെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ നടന്ന ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. എ.കെ.എം. അഷ്‌റഫ് എം.എല്‍.എ പ്രമേയം അവതരിപ്പിച്ചു. യോഗം പ്രമേയം ഐക്യകണ്‌ഠേന പാസാക്കി.







