ആദ്യം സോഷ്യല്‍ മീഡിയ വഴി ഷെയര്‍ മാര്‍ക്കറ്റ് ക്ലാസ്; പിന്നാലെ പടന്നകടപ്പുറം സ്വദേശിക്ക് നഷ്ടമായത് 17,31,000 രൂപ

കാസര്‍കോട്: ഇന്‍സ്റ്റഗ്രാമിലും വാട്‌സ്ആപ്പിലും ഷെയര്‍മാര്‍ക്കറ്റ് സംബന്ധിച്ച് ക്ലാസ് നല്‍കി പ്രലോഭിപ്പിച്ച ശേഷം ഗൃനാഥന്റെ 17,31,000 രൂപ തട്ടിയെടുത്തതായി പരാതി.
വലിയപറമ്പ്, പടന്നക്കടപ്പുറത്തെ പി കെ അബ്ദുല്‍ നാസറു(59)ടെ പണമാണ് നഷ്ടമായത്. സംഭവത്തില്‍ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2026 ജൂണ്‍ 22 മുതല്‍ ആഗസ്റ്റ് 12 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. സോഷ്യല്‍ മീഡിയകള്‍ വഴി പരാതിക്കാരനെ ബന്ധപ്പെട്ട് ഷെയര്‍മാര്‍ക്കറ്റ് സംബന്ധിച്ച് ക്ലാസ് നല്‍കുകയായിരുന്നു.അതിനു ശേഷം കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്ത് ജെ ബി ഓണ്‍ ലൈന്‍ എന്ന ആപ്ലിക്കേഷന്‍ വഴി ഷെയര്‍ ട്രേഡിംഗ് നടത്തുന്നതിന് എന്ന പേരില്‍ പരാതിക്കാരനെ കൊണ്ട് പ്രതികളുടെ അക്കൗണ്ടിലേയ്ക്ക് പലതവണകളായി പണം അയപ്പിച്ച് പണം തട്ടിയെടുത്തുവെന്നാണ് പരാതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കടം വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞു വ്യാപാരിയെ വീട്ടിലേയ്ക്കു വിളിച്ചുവരുത്തി; പിന്നീട് കിടപ്പു മുറിയിലേയ്ക്ക് പിടിച്ചുകൊണ്ടുപോയി വിവിധ തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പകര്‍ത്തി, കുബണൂരിലെ യുവതി ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്, രണ്ടുപേര്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page