യൂത്ത് ലീഗ് കാസർകോട് ജില്ലാ സമ്മേളനത്തിന് ഉജ്വ ല സമാപനം: റാലി കല്ലട്ര മാഹിൻഹാജി എം.എൽ.എ. ഉദ്ഘാടനം ചെയ്തു

കാസർകോട്: മൂന്നു ദിവസമായി കാസർകോട്ട് നടന്നുവന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം സമാപിച്ചു. സമാപനത്തോടനുബന്ധിച്ചു തായലങ്ങാടിയിൽ നിന്നാരംഭിച്ച ഉജ്വല റാലി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി എം.എൽ.എ. ഹരിതപതാക യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തുരിനു കൈമാറി ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എ. അബ്ദുൾ റഹിമാൻ , ട്രഷറർ മുനീർ ഹാജി, മുൻ എം..എൽ.എ. എൻ.എ.നെല്ലിക്കുന്ന്തുടങ്ങിയവർ സന്നിഹിതരായിരുന്നു.യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, ജില്ലാ ഭാരവാഹികളായ താഹിർ ആസിഫ്, നൂറുദ്ദീൻ ബെളിഞ്ചം, എം.എ. നജീബ്, ആരിഫ്തായൽ, റഫീക്ക്, എ.എ. മുക്താർ, റഹ്മാൻ ഗോൾഡൻ എം.പി. നൗഷാദ്, ഷംസുദീൻ ആവിൽ , എ ജി.എസ്. സംസാദ് തുടങ്ങിയവർ നേതൃത്വം നൽകി.
റാലി പുലിക്കുന്നിൽ സമാപിക്കും.തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ ലീഗ് – യുത്ത്ലീഗ് പ്രമുഖർ പ്രസംഗിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page