കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അട്ടേങ്ങാനം, വെള്ളമുണ്ടയില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു. രാഘവന്‍ നായര്‍ (70), ഭാര്യ ഇന്ദിര (65), അയല്‍വാസിയായ യദു(30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ 25കാരനെ നാട്ടുകാര്‍ പിടികൂടിപൊലീസിന് കൈമാറി. ഇന്ന് (ശനി) രാവിലെ ഏഴു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. രാഘവന്‍ നായരുടെ വീട്ടുവളപ്പില്‍ കയറിയാണ് അക്രമം നടത്തിയത്. ആദ്യം രാഘവന്‍ നായര്‍ക്കാണ് വെട്ടേറ്റത്. ബഹളം കേട്ട് ഭാര്യ ഇന്ദിര ഓടിയെത്തിയപ്പോള്‍ അവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ദമ്പതികളുടെ നിലവിളി കേട്ട് ഓടിയെത്തി അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് അയല്‍വാസിയായ യദുവിനു വെട്ടേറ്റത്. മൂന്നു പേര്‍ക്കും കൈകളിലാണ് വെട്ടേറ്റത്. ബഹളം കേട്ട് കൂടുതല്‍ ആള്‍ക്കാരെത്തി അക്രമം കാണിച്ച യുവാവിനെ പിടികൂടി അമ്പലത്തറ പൊലീസിനു കൈമാറി.







