കുമ്പള ബസ്റ്റാൻഡ് ഗതാഗത പരിഷ്കരണം: പൊലീസിനും എം വി ഡിക്കും എതിരെ പഞ്ചായത്ത് പ്രസിഡണ്ട് ആഭ്യന്തരമന്ത്രിക്കു പരാതി നൽകി; കുമ്പളയിൽ വിവാദം
കുമ്പള:കുമ്പള ടൗണിൽ പഞ്ചായത്ത് ഭരണസമിതിയെടുത്ത ഗതാഗത പരിഷ്കരണം പോലീസും,മോട്ടോർ വാഹന വകുപ്പും ചേർന്ന് അട്ടിമറിക്കുന്നെന്നു പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ ഹാജിയും ഭരണസമിതിയും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് പരാതിപ്പെട്ടത് കുമ്പളയിൽ വിവാദത്തിനു വഴിവച്ചു. പരാതി കേട്ട ഉടൻ മന്ത്രി രമേശ് ചെന്നിത്തല എസ് പി യെ വിളിച്ചു വിഷയത്തിൽ ഇടപെടാൻ നിർദ്ദേശിച്ചതായി പറയുന്നു. എന്നിട്ടും നടപടി ഉണ്ടാവാത്തതു പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടിൽ സംശയം ഉളവാക്കുന്നു. സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ തൊഴിലാളി …