തേജസ്വിനി പുഴയെ സംരക്ഷിക്കാൻ; കുടിവെള്ളം ഉറപ്പാക്കാൻ നാടൊരുമിച്ചു; മനുഷ്യ ചങ്ങലയിൽ ആയിരങ്ങൾ കണ്ണികളായി

കരിന്തളം: തേജസ്വിനി പുഴ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു തേജസ്വിനി പുഴ സംരക്ഷണ ആക്ഷൻ കമ്മിറ്റി മനുഷ്യച്ചങ്ങല തീർത്തു. തേജസിനി പുഴയിൽ മുക്കട കേന്ദ്രീകരിച്ച്ജലം വൻതോതിൽ ഊറ്റിയെടുത്ത് പുഴ ഇല്ലാതാക്കുന്നതിനെതിരെ പുഴ സംരക്ഷണ ആക്ഷൻ കമ്മിറ്റി നടത്തിയ മനുഷ്യ ചങ്ങലയിൽ ആയിരങ്ങൾ കണ്ണികളായി. തൃക്കരിപ്പൂർ അഡ്ജോയിനിങ് പഞ്ചായത്ത് പദ്ധതിയുടെ പേരിൽ, മുക്കട കേന്ദ്രീകരിച്ച് കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ -പെരളം, കങ്കോൽ -ആലപ്പടമ്പ് എന്നീ രണ്ടു പഞ്ചായത്തിലേക്കും കാസർകോട് ജില്ലയിലെ 5 പഞ്ചായത്തുകളിലേക്കും വൻ തോതിൽ വെള്ളം കൊണ്ടുപോകാനുള്ള പദ്ധതിക്കെതിരെ പുഴയുടെ ഇരു കരകളിലും താമസിക്കുന്ന. ജനങ്ങളുടെ പ്രതിഷേധമാണ് മനുഷ്യ ചങ്ങലയിലൂടെ പ്രകടമായത്.ഈ പദ്ധതി പ്രകാരം ഒരു ദിവസം രണ്ടുകോടി ലിറ്റർ വെള്ളമാണ് പുഴയിൽ നിന്നും ഊറ്റിയെടുക്കുക.

മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഇത് മൂന്ന് കോടി കവിയും. പ്രതിദിനം ഇത്രയും വെള്ളം ഊറ്റിയെടുത്താൽ അതിനു തക്ക നീരൊഴുക്ക് നിലവിൽ തേജസ്വിനി പുഴയിൽ ഇല്ല. ഇത് തീരദേശ മേഖലയിലും കുന്നിൻ ചെരിവുകളിലും വലിയ തോതിലുള്ള ജലക്ഷാമത്തിന് കാരണമാകുമെന്നു ജനങ്ങൾ ഭയക്കുന്നു. ശാസ്ത്രീയമായ ഒരു പഠനവും നടത്താതെ പ്രവർത്തനമാരംഭിച്ച പദ്ധതി ഉപേക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. നീരൊഴുക്ക് കുറഞ്ഞതോടെ വേനൽക്കാലത്ത് പുഴയിൽ ചെറിയതോതിൽ മാത്രമാണ് വെള്ളം ഉള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ വൻതോതിൽ ജലം ഊറ്റിയെടുക്കുന്നത് വലിയ പ്രതിസന്ധികൾക്ക് കാരണമാകും.

കയ്യൂർ-ചീമേനി പഞ്ചായത്തിലെയും കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെയും തീരദേശ മേഖലയിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളെ ഇത് ബാധിക്കും . തീരദേശ മേഖലയിൽ കടുത്ത ജലക്ഷാമത്തിന് കാരണമാകുന്ന ഈ പദ്ധതിഎന്ത് വിലകൊടുത്തും തടയുമെന്ന് നാട്ടുകാർ പറയുന്നു.

മുക്കട പലത്തിനു സമീപം നടന്ന മനുഷ്യച്ചങ്ങലയിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി പി. ജാനകി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാരായ കെ അനിത വി.വി ജനാർദ്ദനൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറക്കോൽ രാജൻ, പഞ്ചായത്ത് അംഗങ്ങളായ വി വി യശോദ, എം വി.പത്മാവതി, ടി കെ ദിവാകരൻ രാഷ്ട്രീയപാർട്ടി നേതാക്കളായ കയനി മോഹനൻ, എം വി രതീഷ്, കെ സജേഷ്, കെ സുകുമാരൻ, എം കെ നളിനാക്ഷൻ, ടി പി ശാന്ത, ഒ.എം ബാലകൃഷ്ണൻ, വരയിൽ രാജൻ, കെ സതീശൻ, വി ലോജിത്, പി പി രാജേഷ്, കെ വി സുധീഷ് കുമാർ, പരിസ്ഥിതി പ്രവർത്തകനായ പ്രൊഫസർ എം.ഗോപാലൻതുടങ്ങിയവർ പങ്കെടുത്തു.

ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ എം ചന്ദ്രൻ, കെ സുരേഷ്, വി. അമ്പുഞ്ഞി, അനിൽ മന്നച്ഛൻ വയൽ, സജയൻ, കെ വി ബാബു എന്നിവർ നേതൃത്വം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വധശ്രമക്കേസ് പ്രതിയായ ബേക്കല്‍ സ്വദേശി എറണാകുളത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ചു; ഉറ്റ ചങ്ങാതിയുടെ മൃതദേഹം കാണാന്‍ മോര്‍ച്ചറിയിലെത്തിയ കൂട്ടുപ്രതിയായ ജൂനിയര്‍ സിനിമാ ആര്‍ട്ടിസ്റ്റ് പിടിയില്‍
Scroll to top

You cannot copy content of this page