തൂഫാന്‍ തദ്ദേശം രണ്ടാംഘട്ടം; കാസര്‍കോട് ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു

കാസര്‍കോട്: നാടിന്റെ കാവലാളായി ജനങ്ങളെ അണി നിരത്തിക്കൊണ്ട് കേരള പൊലീസും തദ്ദേശ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന തൂഫാന്‍ തദ്ദേശം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു.

മലപ്പുറം, വേങ്ങര മലബാര്‍ കോളേജില്‍ നടന്ന സംസ്ഥാനതല പരിപാടി തല്‍സമയം സ്‌ക്രീനില്‍ കാണിച്ചു കൊണ്ടാണ് ജില്ലാതല പരിപാടി നടത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു എബ്രഹാം, ജില്ലാ പൊലീസ് മേധാവി പി നിധിന്‍ രാജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഉഷ അര്‍ജ്ജുന്‍ ആധ്യക്ഷം വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള, ജനപ്രതിനിധികളായ എംഎസ് മൊയ്തു, മറിയ മാഹിന്‍, അന്‍വര്‍ കോളിയടുക്കം, റിട്ട. എസ്.പി ടി.പി രഞ്ജിത്ത് സംസാരിച്ചു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണന്‍ തൂഫാന്‍ ബാഡ്ജ് അണിയിച്ചു. കാസര്‍കോട് ടൗണ്‍ എസ്‌ഐ പി.പി മനു ബോധവല്‍ക്കരണ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് പി പീതാംബരന്‍ നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വധശ്രമക്കേസ് പ്രതിയായ ബേക്കല്‍ സ്വദേശി എറണാകുളത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ചു; ഉറ്റ ചങ്ങാതിയുടെ മൃതദേഹം കാണാന്‍ മോര്‍ച്ചറിയിലെത്തിയ കൂട്ടുപ്രതിയായ ജൂനിയര്‍ സിനിമാ ആര്‍ട്ടിസ്റ്റ് പിടിയില്‍
Scroll to top

You cannot copy content of this page