വധശ്രമക്കേസ് പ്രതിയായ ബേക്കല്‍ സ്വദേശി എറണാകുളത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ചു; ഉറ്റ ചങ്ങാതിയുടെ മൃതദേഹം കാണാന്‍ മോര്‍ച്ചറിയിലെത്തിയ കൂട്ടുപ്രതിയായ ജൂനിയര്‍ സിനിമാ ആര്‍ട്ടിസ്റ്റ് പിടിയില്‍

കൊച്ചി: കാസര്‍കോട്, ബേക്കല്‍ സ്വദേശിയായ വധശ്രമക്കേസ് പ്രതിയെ എറണാകുളത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍, കുന്ന്, കാട്ടൂര്‍മൂലയിലെ മുസ്താഖ് (25) ആണ് ജീവനൊടുക്കിയത്. പാലാരിവട്ടം എസ്എന്‍ ജംഗ്ഷനു സമീപത്തെ ഒരു ഹോട്ടല്‍ മുറിയില്‍ ഇന്നലെ (ഞായര്‍) പുലര്‍ച്ചെയാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടപ്പള്ളി, കുന്നുംപുറം, ഗ്രീന്‍ മാംഗോ കഫേ പരിസരത്ത് യുവാവിനെ അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് മുസ്താഖ്. പ്രസ്തുത കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതായിരുന്നു. മുസ്താഖ് പ്രതിയായ വധശ്രമക്കേസിലെ മുഖ്യപ്രതിയായ ജൂനിയര്‍ സിനിമാ ആര്‍ട്ടിസ്റ്റ് നിഹാല്‍ രണ്ട് മാസമായി ഒളിവിലായിരുന്നു. ഇയാള്‍ക്കായി പൊലീസ് വ്യാപകമായി അന്വേഷണം നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ മുസ്താഖ് ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയത്. ഇയാളുടെ മൃതദേഹം കാണാന്‍ ഉറ്റ സുഹൃത്തായ നിഹാല്‍ എത്താന്‍ ഇടയുണ്ടെന്ന സൂചനകളെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറി പരിസരത്ത് പൊലീസ് മഫ്ടിയില്‍ നിലയുറപ്പിച്ചിരുന്നു. പൊലീസ് കണക്കു കൂട്ടിയത് പോലെ തന്നെ നിഹാല്‍ എത്തുകയും അറസ്റ്റിലാവുകയുമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വധശ്രമക്കേസ് പ്രതിയായ ബേക്കല്‍ സ്വദേശി എറണാകുളത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ചു; ഉറ്റ ചങ്ങാതിയുടെ മൃതദേഹം കാണാന്‍ മോര്‍ച്ചറിയിലെത്തിയ കൂട്ടുപ്രതിയായ ജൂനിയര്‍ സിനിമാ ആര്‍ട്ടിസ്റ്റ് പിടിയില്‍
Scroll to top

You cannot copy content of this page